വാട്ടർ ടാങ്കിൽ വെള്ളമുണ്ടോയെന്ന് നോക്കാൻ കയറി, രാത്രി കാൽതെറ്റി വീണ് ഗൃഹനാഥന് ദാരുണാന്ത്യം

Published : Feb 03, 2025, 07:54 AM IST
വാട്ടർ ടാങ്കിൽ വെള്ളമുണ്ടോയെന്ന് നോക്കാൻ കയറി, രാത്രി കാൽതെറ്റി വീണ് ഗൃഹനാഥന് ദാരുണാന്ത്യം

Synopsis

ടെറസിന് ഭിത്തിയില്ലായിരുന്നതിനാൽ കാൽവഴുതി വീണാണ് അപകടമുണ്ടായത്

തിരുവനന്തപുരം: വാട്ടർ ടാങ്കിൽ വെള്ളമുണ്ടോയെന്ന് നോക്കാൻ ടെറസിൽ കയറിയ ഗൃഹനാഥന് കാൽതെറ്റിവീണ് ദാരുണാന്ത്യം. വെള്ളനാടിന് സമീപം കുളക്കോട്ട് സ്വദേശി രാജേന്ദ്രൻ നായർ (56) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം.

ചുമട്ടുതൊഴിലാളിയായ രാജേന്ദ്രൻ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം മുകളിലുള്ള വാട്ടർ ടാങ്കിൽ വെള്ളം ഉണ്ടോ എന്ന് നോക്കാൻ കയറിയതായിരുന്നു. ടെറസിന് പാർശ്വഭിത്തിയില്ലായിരുന്നതിനാൽ കാൽവഴുതി വീണാണ് അപകടമുണ്ടായത്. ഭാര്യ ലതാകുമാരിയും മകൻ രാഹുലും പുറത്തുപോയിരുന്ന സമയത്താണ് അപകടം നടന്നത്. മകൾ രാധു വീട്ടിൽ ഉണ്ടായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയ മകളാണ് രാജേന്ദ്രനെ അവശനിലയിൽ കണ്ടത്. ഇതോടെ രാധു ബഹളം വച്ചു. മകളുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ രാജേന്ദ്രനെ വെള്ളനാട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം സംസ്കരിച്ചു.

തിരൂരിൽ അമ്മയുമായി പിണങ്ങി നാടുവിട്ടു; പെൺകുട്ടിയെ കണ്ടെത്തിയത് വിജയവാഡയിൽ നിന്ന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ
അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം