
ഇടുക്കി: ഇരവികുളം ദേശിയ ഉദ്യാനം വീണ്ടും തുറക്കുമ്പോള്‍ സന്ദര്‍ശകരെ സ്വീകരിക്കുന്നത് പുതുമോടിയോടെ ഇരവികുളം ദേശിയ ഉദ്യാനത്തിന് പുതിയ കവാടം ഒരുങ്ങുകയാണ്. മൂന്നാര്‍ ഉടുമല്‍പ്പേട്ട റോഡിലെ ടിക്കറ്റ് കൗണ്ടര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് മരത്തടിയില്‍ നിര്‍മ്മിച്ച കവാടം.
പെരിയവരയില്‍ നിന്ന മുറിച്ച റെഡ്ഗം ഇനത്തില്‍പ്പെട്ട മരങ്ങളുടെ തടി ഉപയോഗിച്ചാണ് കവാടം നിര്‍മ്മിക്കുന്നത്.
ആര്‍ച്ചും ബോര്‍ഡും എല്ലാം തടി ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. പ്രസവ സീസണിനായി അടച്ചിട്ട ഇരവികുളം ദേശിയ ഉദ്യാനം ഏപ്രില്‍ ഒന്നിനാണ് തുറക്കുന്നത്. വിവിധ പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് 31ന് വരയാട് ദിനം ആഘോഷിക്കുന്നുണ്ട്. ഇരവികുളം രാജമല വന്യ ജീവി സങ്കേതം നിലവില്‍ വന്നത് മാര്‍ച്ച് 31നായതിനാലാണ് അന്ന് വരയാട് ദിനമായി ആഘോഷിക്കുന്നതെന്ന് താര്‍ ഫൗണ്ടേഷന്‍ ട്രഷറര്‍ എം.ജെ. ബാബു പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam