മരം മുറിക്കുന്നതിനിടെ കൂറ്റൻ തടി ദേഹത്ത് വീണു, ചേർത്തലയിൽ തൊഴിലാളിക്ക് ദാരുണാന്ത്യം

Published : Sep 19, 2022, 06:50 PM IST
മരം മുറിക്കുന്നതിനിടെ കൂറ്റൻ തടി ദേഹത്ത് വീണു, ചേർത്തലയിൽ തൊഴിലാളിക്ക് ദാരുണാന്ത്യം

Synopsis

മരം വെട്ടുന്നതിനിടെ തടി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു.കൊല്ലത്ത് താമസിക്കുന്ന തെങ്കാശി സ്വദേശി  കൃഷ്ണൻ-52  ആണ് മരിച്ചത്

ചേർത്തല : മരം വെട്ടുന്നതിനിടെ തടി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു.കൊല്ലത്ത് താമസിക്കുന്ന തെങ്കാശി സ്വദേശി  കൃഷ്ണൻ-52  ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം. ചേർത്തല പതിനൊന്നാം മൈൽ കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡ് മഠത്തിന് സമീപം കാലായിക്കൽ രാമചന്ദ്രൻ എന്നയാളിന്  വേണ്ടി മരം മുറിക്കുമ്പോഴാണ് അപകടം.

മരം വെട്ടുന്നതിനിടെ തടി ദേഹത്ത് വീഴുകയായിരുന്നു. ഉടൻതന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.മാരാരിക്കുളം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Read more: ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് പോകാം, പോകാന്‍ വേണമെങ്കില്‍ എന്‍റെ കാറും നല്‍കാം: കമൽനാഥ്

കഴിഞ്ഞ ദിവസം തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നിന്നുള്ള മറ്റൊരു വാർത്ത റോഡിൽ സ്ഥാപിച്ച ആർച്ച് വീണ് സ്കൂട്ടർ യാത്രക്കാരയ അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരിക്കേറ്റതാണ്. സുരക്ഷാ മുൻകരുതലൊന്നും പാലിക്കാതെ റോഡിലേക്ക് മറിച്ചിട്ട വലിയ ആർച്ച് സ്കൂട്ടർ യാത്രികരുടെ മുകളിലേക്ക് വീണതാണ് അപകത്തിന് കാരണമായത്. സംഭവത്തിൽ കേസെടുക്കാൻ പോലും പൊലീസ് തയ്യാറായില്ലെന്നതടക്കമുള്ള ആരോപണവും പരിക്കേറ്റവ‍ർ ഉന്നയിച്ചു. ഒരു ക്ലബിന്‍റെ വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി സ്ഥാപിച്ച വലിയ ആർച്ച് പൊളിച്ച് മാറ്റുന്നതിനിടയൊണ് അപകടം സംഭവിച്ചത്.

നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിൽ വാഹനങ്ങള്‍ തടഞ്ഞ് സുരക്ഷാ മുൻകരുതല്‍ എടുക്കാതെയായിരുന്നു ആർച്ച് അഴിച്ച് മാറ്റിയത്. രണ്ടുപേർ കെട്ടഴിച്ച് ആർച്ച് റോഡിലേക്ക് മറിച്ചിടുകയായിരുന്നു. അതേ സമയത്ത് സ്കൂട്ടറിൽ അതുവഴി കടന്നുവന്ന പൂഴികുന്ന് സ്വദേശി ലേഖയുടെയും 15 വയസ്സുകാരി മകളുടെയും ദേഹത്തേക്കാണ് ആ‌ർച്ച് നിലംപൊത്തിയത്. ഗുരതരമായി പരിക്കേറ്റ് റോഡിൽ വീണുകിടന്ന ഇവരെ ആശുപത്രിയിലേക്ക് എത്തിക്കാൻ പോലും ആദ്യം ആരും തയ്യാറായില്ലെന്നും പരാതിയുണ്ട് . ഭർത്താവ് ബിജു സ്ഥലത്തെത്തിയ ശേഷമാണ് ലേഖയെയും മകളയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നാണ് വ്യക്തമാകുന്നത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ലേഖക്ക് ശസ്ത്രക്രിയ നടത്തി. മകള്‍ക്ക് ആന്തരികാവയങ്ങള്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ