വെള്ളം കുടിയ്ക്കുന്നതിനിടെ മുന്നിലെത്തിയ പോത്തിനെ കണ്ടു; കുന്നംകുളത്ത് ആന വിരണ്ടോടി

Published : Jan 29, 2024, 02:38 PM IST
 വെള്ളം കുടിയ്ക്കുന്നതിനിടെ മുന്നിലെത്തിയ പോത്തിനെ കണ്ടു; കുന്നംകുളത്ത് ആന വിരണ്ടോടി

Synopsis

സംഭവത്തെ തുടർന്ന് ഒരു കിലോമീറ്ററിലധികം ഓടിയ ആന പനങ്ങായി കയറ്റത്തിന് സമീപത്തെ പാടത്ത് നിലയുറപ്പിച്ചു. തുടർന്ന് പാപ്പാന്മാരുടെ നേതൃത്വത്തിൽ ആനയെ തളച്ചു. കഴുങ്ങിൻ തോട്ടത്തിലൂടെയും ഇരുമ്പ് ഷീറ്റുകൾക്കിടയിലൂടെയും ഓടിയ ആനയുടെ ശരീരത്തിൽ മുറിവേറ്റിട്ടുണ്ട്.

കുന്നംകുളം: ആർത്താറ്റ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കെട്ടിയിട്ട ആന വിരണ്ടോടി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കുന്നംകുളം ആർത്താറ്റ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കെട്ടിയിട്ട ആനയ്ക്ക് വെള്ളം നൽകുന്നതിനിടെ ആനയുടെ മുൻപിലെത്തിയ പോത്തിനെ കണ്ട് ഭയന്നാണ് ആന ഓടിയതെന്നാണ് വിവരം. സംഭവത്തെ തുടർന്ന് ഒരു കിലോമീറ്ററിലധികം ഓടിയ ആന പനങ്ങായി കയറ്റത്തിന് സമീപത്തെ പാടത്ത് നിലയുറപ്പിച്ചു. തുടർന്ന് പാപ്പാന്മാരുടെ നേതൃത്വത്തിൽ ആനയെ തളച്ചു. കഴുങ്ങിൻ തോട്ടത്തിലൂടെയും ഇരുമ്പ് ഷീറ്റുകൾക്കിടയിലൂടെയും ഓടിയ ആനയുടെ ശരീരത്തിൽ മുറിവേറ്റിട്ടുണ്ട്. ആന വരുന്നത് കണ്ട് വഴിയാത്രക്കാരും നാട്ടുകാരും ഭയന്നോടി. 

രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; വോട്ടെടുപ്പ് 15 സംസ്ഥാനങ്ങളിലെ 56 സീറ്റുകളിലേക്ക്

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം