റേഷന്‍ കടയില്‍ പോയി മടങ്ങവേ വാഹനാപകടം; ചികിത്സയിലായിരുന്ന യുവതി മരിച്ചു

Published : Jun 18, 2025, 03:27 PM ISTUpdated : Jun 18, 2025, 03:34 PM IST
woman died in accident

Synopsis

അത്തോളി റോഡില്‍ നിന്നും തോരായി റോഡിലേക്ക് കടക്കുന്നതിനിടെ എതിരെയെത്തിയ ബുള്ളറ്റ് രഹ്ന സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

കോഴിക്കോട്: അത്തോളിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തോരായി സ്വദേശി രഹ്നയാണ് (40) ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കുന്നത്തറ - തോരായി ജങ്ഷനിലുണ്ടായ അപകടത്തിലാണ് രഹ്നക്ക് പരിക്കേറ്റത്. 

കഴിഞ്ഞ ജൂണ്‍ രണ്ടിന് വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. കുന്നത്തറയിലെ പൊതുവിതരണ കേന്ദ്രത്തില്‍ നിന്നും അരി വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. അത്തോളി റോഡില്‍ നിന്നും തോരായി റോഡിലേക്ക് കടക്കുന്നതിനിടെ എതിരെയെത്തിയ ബുള്ളറ്റ്, രഹ്ന സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

സാരമായി പരിക്കേറ്റ യുവതിയെ ആദ്യം ഉള്ള്യേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നില ഗുരുതരമായതോടെ നഗരത്തില്‍ തന്നെയുള്ള മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയയാക്കിയെങ്കിലും ഇന്ന് പുലര്‍ച്ചെ 5.30 ഓടെ മരിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവ്: നടുക്ക് മീത്തല്‍ അഷ്‌റഫ്. മക്കള്‍: റിദ ഫാത്തിമ, മിസ്‌ന (അത്തോളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍).

PREV
Read more Articles on
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ