റോഡ് മുറിച്ച് കടന്നയാളെ രക്ഷിക്കുന്നതിനിടെ ഓട്ടോ നിയന്ത്രണം തെറ്റി മരത്തിലിടിച്ചു; മൂന്ന് പേർക്ക് പരിക്ക്

Published : Jan 03, 2024, 10:09 AM IST
റോഡ് മുറിച്ച് കടന്നയാളെ രക്ഷിക്കുന്നതിനിടെ ഓട്ടോ നിയന്ത്രണം തെറ്റി മരത്തിലിടിച്ചു; മൂന്ന് പേർക്ക് പരിക്ക്

Synopsis

ഗുരുതരമായി പരിക്കേറ്റ ഒരാളെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഹരിപ്പാട്: റോഡ് മുറിച്ച് കടന്ന കാൽനടയാത്രക്കാരനെ രക്ഷിക്കുന്നതിനിടയിൽ നിയന്ത്രണം തെറ്റിയ ഓട്ടോ മരത്തിലിടിച്ച് മൂന്ന് പേർക്ക് പരിക്ക്. എറണാകുളം  കലൂർ ഒഴിപ്പറമ്പിൽ വീട്ടിൽ  മുഹമ്മദ് ജാഫർ (45), നജുമുദ്ധീൻ (25), ഓട്ടോ ഡ്രൈവർ തൃക്കുന്നപ്പുഴ സ്വദേശി അഖിൽ (30) എന്നിവർക്കാണ് പരിക്കേറ്റത്. 

പെയിന്‍റിംഗ് ജോലിക്കിടെ വീടിന്റെ മുകളില്‍ നിന്ന് വീണു; കോഴിക്കോട്ട് 49കാരൻ മരിച്ചു

തൃക്കുന്നപ്പുഴ ജംഗ്ഷന്  കിഴക്ക് കെടിഡിസി പാർലറിന്  സമീപം ഇന്നലെ വൈകുന്നേരം 7ന് ആയിരുന്നു അപകടം. പരിക്കേറ്റവരെ ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ  മുഹമ്മദ് ജാഫറിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ