
പത്തനംത്തിട്ട: കുട്ടികൾ വാഹനത്തിലുള്ളപ്പോൾ യാത്രക്കിടെ സ്കൂൾ ബസിന്‍റെ ടയര്‍ ഊരി പോയി. കോന്നി ഈട്ടിമൂട്ടിൽപ്പടിയിലാണ് സംഭവം. മൈലപ്ര എസ് എച്ച് ഹയർ സെക്കൻഡറി സ്കൂളിലെ ബസിന്‍റെ ടയറാണ് ഊരിത്തെറിച്ചത്. ഉരുണ്ട് പോയ ടയര്‍ സമീപത്ത് പാർക്ക് ചെയ്ത കാറിലേക്ക് ഇടിച്ചു. അപകടം ഉണ്ടാകുമ്പോൾ വാഹനത്തിൽ ഉണ്ടായിരുന്നത് മൂന്ന് കുട്ടികളാണ്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. സ്കൂൾ തുറന്നിട്ട് ദിവസങ്ങൾ മാത്രമാണ് ആയിട്ടുള്ളത്. മോട്ടോര്‍ വാഹന വകുപ്പ് എല്ലാ സ്കൂൾ വാഹനങ്ങളും പരിശോധിച്ചിരുന്നു. എന്നിട്ടും വിരലില്ലെണ്ണാവുന്ന ദിവസം കഴിഞ്ഞപ്പോൾ അപകടം സംഭവിച്ചതിനെ വാര്‍ഡ് മെമ്പര്‍ ശങ്കര്‍ വിമര്‍ശിച്ചു. വലിയ ആശങ്കയാണ് രക്ഷിതാക്കൾക്ക് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam