
ആലപ്പുഴ: മരിച്ച് കഴിഞ്ഞാൽ തങ്ങളുടെ മൃതദേഹം മെഡിക്കൽ പഠനത്തിന് നൽകണമെന്ന് മുദ്രപത്രത്തിൽ ഒസ്യത്തെഴുതി തയ്യൽ തൊഴിലാളി കുടുംബം. കാവാലം കൃഷ്ണ വിഹാറിൽ സുരേഷ് ബാബു (60)ഭാര്യ ബിന്ദു മോൾ, മക്കൾ ഗൗരി ശങ്കരി, ദയാൽ കൃഷ്ണ എന്നിവരാണ് മരണാനന്തരം തങ്ങളുടെ മൃതദേഹം വൈദ്യപഠനത്തിന് നൽകണമെന്ന് ഒസ്യത്ത് തയ്യാറാക്കി നൽകിയത്. ഗവ. ടി.ഡി മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗം അസി.പ്രൊഫസർ ഡോ. സ്മിതരാജിനാണ് ഒസ്യത്ത് കൈമാറിയത്.
200 രൂപയുടെ മുദ്രപത്രത്തിലാണ് നാല് പേരും പ്രത്യേകമായി തയ്യാറാക്കിയ സമ്മതപത്രം കൈമാറിയത്. പൊതു പ്രവർത്തകനും, തയ്യൽ തൊഴിലാളിയുമായ കാവാലം സുരേഷ് കുട്ടനാടിനെ കുറിച്ചു രണ്ട് പുസ്തകങ്ങളുടെ രചയിതാവാണ്. ഭാര്യ ബിന്ദു (54)യോഗ ട്രെയിനറാണ്, മൂത്തമകൾ ഗൗരി ശങ്കരി (23) ഡയറ്റീഷ്യൻ കോഴ്സിന് പഠിക്കുന്നു. മകൻ ദയാൽകൃഷ്ണൻ (22) ഡിഗ്രിക്ക് ശേഷം കുങ് ഫു ദേശീയ ചാമ്പ്യനാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam