
അമ്പലപ്പുഴ: മാരക ലഹരി മരുന്നായ എം ഡി എം എ മൊത്തവിൽപന നടത്തി വന്ന പ്രധാന പ്രതി പിടിയിൽ. ആലപ്പുഴ മണ്ണഞ്ചേരി തോട്ടുചിറ നസീറാണ്(42) പിടിയിലായത്. കഴിഞ്ഞദിവസം എം ഡി എം എയുമായി പുന്നപ്ര വടക്ക് പഞ്ചായത്ത് ഏഴാം വാർഡ് തൈപ്പറമ്പ് വീട്ടിൽ രാജേഷ് (45), ആലപ്പുഴ ഇരവുകാട് വാർഡ് വാലുചിറയിൽ പ്രദീപ് (45) എന്നിവരെ പുന്നപ്ര സി. ഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിനെ തുടർന്നാണ് മയക്ക് മരുന്ന് എത്തിക്കുന്ന നസീറിനെ കുറിച്ച് വിവരങ്ങൾ കിട്ടിയത്.
ഉത്സവ സ്ഥലങ്ങളിലും മറ്റും ഐസ്ക്രീം, തുണിത്തരങ്ങൾ എന്നിവ വിൽപന നടത്തി അതിന്റ മറവിലാണ് എം ഡി എം എ മൊത്തവിൽപന നടത്തിവന്നത്. എറണാകുളം ഇടപ്പള്ളിയിലും മണ്ണഞ്ചേരിയിലുമായി ഇയാൾക്ക് രണ്ട് വീടുണ്ട്. മണ്ണഞ്ചേരിയിൽ എത്തിയ വിവരമറിഞ്ഞാണ് പൊലീസ് പിടികൂടിയത്. ഇയാളിൽനിന്നും എം ഡി എം എ കണ്ടെത്താനായില്ല. ജില്ല പൊലീസ് മേധാവി ചൈത്രാ തെരേസ ജോണിന്റെ നിർദേശ പ്രകാരം അമ്പലപ്പുഴ ഡി. വൈ. എസ്. പി ബിജു. വി. നായരുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്. നസീറാണ് അന്തർസംസ്ഥാനങ്ങളിൽനിന്നും എം ഡി എം എ കൊണ്ടുവന്ന് വിതരണം ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ഐവിഎഫിലൂടെ ഗർഭിണിയാകുന്ന സ്ത്രീകൾക്ക് മൂന്നുലക്ഷം; ജനസംഖ്യ കൂട്ടാൻ കൂടുതൽ പദ്ധതികളുമായി സിക്കിം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam