ഭാര്യയുടെ മൃതദേഹത്തിനരികെ ഇരുന്ന് ഭര്‍ത്താവ് വാവിട്ട് നിലവിളിച്ചു, ഇത് കണ്ട പൊലീസിന് കൊലയാളിയെ തിരിച്ചറിയാൻ മെനക്കേടുണ്ടായില്ല

Published : May 03, 2026, 05:34 PM IST
Wife Found Dead

Synopsis

മീററ്റിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിലായി. വിവാഹേതര ബന്ധം ചോദ്യം ചെയ്തതിനാണ് സാഖിബ് ഭാര്യ കൗസറിനെ പേപ്പർ കട്ടർ ഉപയോഗിച്ച് കൊലപ്പെടുത്തിയത്.  

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച ഭർത്താവ് പിടിയിലായി. ലിസാരി ഗേറ്റ് സ്വദേശിനിയായ കൗസർ ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് കൗസറിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കറുത്ത വസ്ത്രം ധരിച്ച അജ്ഞാതനായ ഒരാൾ വീട്ടിൽ കയറി കൗസറിനെ കൊലപ്പെടുത്തിയെന്നാണ് ഭർത്താവ് സാഖിബ് പൊലീസിനോട് ആദ്യം പറഞ്ഞത്. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇയാളുടെ ശ്രമം.

ഭാര്യയുടെ മരണത്തിൽ തകർന്നുപോയെന്ന് വരുത്താൻ സാഖിബ് ജനക്കൂട്ടത്തിന് മുന്നിൽ വാവിട്ട് നിലവിളിക്കുകയും നെഞ്ചുവേദന അഭിനയിക്കുകയും ചെയ്തു. ബന്ധുക്കൾ ഇയാളുടെ നെഞ്ച് തിരുമ്മി കൊടുക്കുന്ന സാഹചര്യം വരെ ഉണ്ടായി. എന്നാൽ ഇയാൾ പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടക്കുമ്പോൾ ദമ്പതികളുടെ മൂന്ന് പെൺമക്കൾ വീട്ടിലുണ്ടായിരുന്നു. കള്ളന്മാർ കയറി അമ്മയെ കൊലപ്പെടുത്തിയതാണെന്ന് പൊലീസിനോട് പറയാൻ സാഖിബ് കുട്ടികളിൽ ഒരാളെ പറഞ്ഞ് പഠിപ്പിച്ചിരുന്നു. സാഖിബിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തുവന്നത്.

ഓരോ തവണയും സാഖിബ് മൊഴികൾ മാറ്റിപ്പറഞ്ഞത് പൊലീസിന് എളുപ്പത്തിൽ തിരിച്ചറിയാനായി. പൊലീസ് തെളിവുകൾ നിരത്തിയതോടെ ഇയാൾ കുറ്റം സമ്മതിച്ചു. തന്റെ വിവാഹേതര ബന്ധത്തെ കൗസർ എതിർത്തതാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. ഒടുവിൽ ഉറങ്ങിക്കിടന്ന കൗസറിനെ പേപ്പർ കട്ടർ ഉപയോഗിച്ച് സാഖിബ് കൊലപ്പെടുത്തുകയായിരുന്നു. മീററ്റ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മഞ്ഞക്കുളത്ത് വിവാഹ ദിവസം ആഡംബര കാറുകളിൽ യുവാക്കളുടെ അപകട യാത്ര; കർശന നടപടിയുമായി എംവിഡി, 4 വാഹനങ്ങൾ പിടിച്ചെടുത്തു
കണ്ണമംഗലത്ത് രണ്ടു പേര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം; അതീവ ജാഗ്രത, കൊതുക് പ്രജനന കേന്ദ്രങ്ങള്‍ നശിപ്പിക്കാൻ നടപടി