ഭർത്താവിന്‍റെ മരണത്തിന് പിന്നാലെ മണിക്കൂറുകൾക്കകം ഭാര്യയും മരിച്ചു; നോവായി വയോധിക ദമ്പതികൾ

Published : Jun 03, 2026, 08:07 AM IST
old couple

Synopsis

ഭർത്താവിന്‍റെ സംസ്കാരം വൈകുന്നേരം ആറ് മണിക്ക് നടത്തി. ഇതിന് പിന്നാലെ രാത്രി 9.30ഓടെ ഭാര്യയും മരിച്ചു

കൊച്ചി: മണിക്കൂറുകളുടെ വ്യത്യാസത്തിൽ വയോധിക ദമ്പതികൾ മരിച്ചു. എരൂർ വേണാട്ട് വീട്ടിൽ അപ്പുവും (90) ഭാര്യ മണി (82) യുമാണ് ഒരേ ദിവസം മണിക്കൂറുകളുടെ ഇടവേളയിൽ മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയായിരുന്നു അപ്പുവിന്റെ മരണം.

അദ്ദേഹത്തിന്റെ സംസ്കാരം വൈകുന്നേരം ആറ് മണിക്ക് നടത്തി. ഇതിന് പിന്നാലെ രാത്രി 9.30ഓടെ ഭാര്യ മണിയും മരിച്ചു. മണിയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് തൃപ്പൂണിത്തുറ ശ്മശാനത്തിൽ നടക്കും. മക്കൾ: സുഷമ, വിനോദ്, ബിജു. മരുമക്കൾ: സുകുമാരൻ, സുമ, സ്വപ്ന.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; കൊലയ്ക്ക് ശേഷം പ്രതി കാറിൽ രക്ഷപെട്ടു
പെരിയാറിലേക്ക് മലിന ജലം ഒഴുക്കി; ഫ്ലാറ്റിന് അരലക്ഷം പിഴ ചുമത്തി ആലുവ നഗരസഭ, ശാസ്ത്രീയ സംവിധാനം ഒരുക്കാൻ 14 ദിവസം