ഭിത്തി തകർത്ത് അകത്തുകയറി, കണ്ണിൽക്കണ്ടതെല്ലാം നശിപ്പിച്ചു, ഭക്ഷണം കഴിച്ചു, ആളില്ലാ വീട്ടിൽ പന്നിയുടെ പരാക്രമം

Published : Jan 01, 2024, 12:59 AM IST
ഭിത്തി തകർത്ത് അകത്തുകയറി, കണ്ണിൽക്കണ്ടതെല്ലാം നശിപ്പിച്ചു, ഭക്ഷണം കഴിച്ചു, ആളില്ലാ വീട്ടിൽ പന്നിയുടെ പരാക്രമം

Synopsis

മൺകട്ടകൊണ്ടുകെട്ടിയ വീടിന്‍റെ കട്ടളയും ഭിത്തിയും കുത്തിയിളക്കി മുറിക്കുള്ളിൽ കയറിയ പന്നി മുറിയുടെ തറയും കുത്തിയിളക്കി.

 കൊല്ലം: അടച്ചിട്ടിരുന്ന വീട്ടിൽ ഒറ്റയാൻപന്നിയുടെ പരാക്രമത്തിൽ വീടും വീട്ടുപകരണങ്ങളും നശിച്ചു. കൊല്ലം അച്ചൻകോവിൽ കിഴക്കേ പുതുവൻ കുഴിവേലിൽ അശ്വതി ഭവനിൽ ശശിധരൻ നായരുടെ വീട്ടിലാണ് പന്നി നാശം വിതച്ചത്. വെള്ളിയാഴ്ച രാത്രി 11 ഓടെയായിരുന്നു സംഭവമെന്ന്  വീട്ടുകാർ പറഞ്ഞു.  സംഭവസമയം ശശിധരൻ നായർ സ്ഥലത്ത് ഇല്ലായിരുന്നു. ഭാര്യ സുജാത വീടുപൂട്ടി സമീപത്ത് താമസിക്കുന്ന അമ്മയെ കാണാൻ പോയിരുന്നു. രാത്രി വലിയ ശബ്ദം കേട്ട് സമീപ വാസികൾ നോക്കിയപ്പോഴാണ് പന്നിയുടെ പരാക്രമം കണ്ടത്.

മൺകട്ടകൊണ്ടുകെട്ടിയ വീടിന്‍റെ കട്ടളയും ഭിത്തിയും കുത്തിയിളക്കി മുറിക്കുള്ളിൽ കയറിയ പന്നി മുറിയുടെ തറയും കുത്തിയിളക്കി. ഇവിടെ ഉണ്ടായിരുന്ന കട്ടിലും മറ്റു വീട്ടുപകരണങ്ങളും പന്നിയുടെ അക്രമത്തിൽ നശിച്ചെഎന്ന് വീട്ടുകാർ പറഞ്ഞു. ഇത് കൂടാതെ പാകംചെയ്തുവെച്ചിരുന്ന ആഹാരം കഴിക്കുകയും പാത്രങ്ങൾ നാശമാക്കുകയും ചെയ്തു.

കഴിഞ്ഞ കുറച്ച് കാലങ്ങളായി പന്നിയുടെ ശല്യം കാരണം അച്ഛൻ കോവിൽ മേഖലകളിൽ പകൽപോലും ജനങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളത് എന്ന് പറയുന്നു. ഏത് നിമിഷവും പന്നിയുടെ ആക്രമണം ഭയന്ന് കഴിയേണ്ട അവസ്ഥയിലാണ് ജനം. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോയമ്പത്തൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ്: കൊച്ചി പൊലീസ് പിടികൂടിയ മരട് അനീഷിനെ തമിഴ്നാട് പൊലീസിന് കൈമാറി
പാലക്കാട് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം, രണ്ടാമത്തെയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ