Wild Boar Attack in Wayanad : കൃഷി നശിപ്പിച്ചിരുന്ന കാട്ടുപന്നി ഒടുവില്‍ കിണറ്റില്‍; വെടിവച്ചുകൊന്നു

Published : Jan 24, 2022, 06:23 AM IST
Wild Boar Attack in Wayanad : കൃഷി നശിപ്പിച്ചിരുന്ന കാട്ടുപന്നി ഒടുവില്‍ കിണറ്റില്‍; വെടിവച്ചുകൊന്നു

Synopsis

ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് കിണറ്റിനുള്ളിൽ അകപ്പെട്ട കാട്ടുപന്നിയെ വെടിവച്ചത്. വലയിൽ കെട്ടിയ പന്നിയെ പിന്നീട് കിണറ്റിൽ നിന്ന് നീക്കം ചെയ്തു

വയനാട് പുൽപ്പള്ളി ആശ്രമക്കൊല്ലിയിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ (Wild Boar) വനം വകുപ്പ് (Forest Department) വെടിവച്ചു കൊന്നു. ആശ്രമക്കൊല്ലി ചക്കാലയിൽ രാജപ്പന്‍റെ വീട്ടിലെ കിണറ്റിലാണ്  കാട്ടുപന്നി വീണത്. പ്രദേശത്ത് ആഴ്ചകളായി കൃഷി നശിപ്പിച്ചിരുന്ന പന്നിയെ വെടിവച്ച് കൊല്ലണമെന്ന് പഞ്ചായത്ത് അധികൃതർ ആവശ്യപ്പെടുകയായിരുന്നു. ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് കിണറ്റിനുള്ളിൽ അകപ്പെട്ട കാട്ടുപന്നിയെ വെടിവച്ചത്. വലയിൽ കെട്ടിയ പന്നിയെ പിന്നീട് കിണറ്റിൽ നിന്ന് നീക്കം ചെയ്തു. പുൽപ്പള്ളി മേഖലയിൽ ആദ്യമായാണ് കാട്ടുപന്നിയെ വെടിവച്ച് കൊല്ലുന്നത്. പ്രദേശത്ത് ഈയിടെ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്.


കോഴിക്കോട് റോഡില്‍ പട്ടാപ്പകലും കാട്ടുപന്നി; കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണി

കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയില്‍ പട്ടാപ്പകല്‍ കാട്ടുപന്നി ശല്യം. കോരങ്ങാട്ടെ താമരശ്ശേരി ജി.വി.എച്ച്.എസ്. സ്കൂളിൻറെ ഗെയ്റ്റ് കടന്നാണ് കാട്ടുപന്നി പ്രധാന റോഡിലെത്തിയത്. ഇരുചക്രവാഹനങ്ങളും കാറും റോഡിലൂടെ പോകുന്നതിന് ഇടയിലായിരുന്നു പന്നിയുടെ റോഡ് മുറിച്ച് കടന്നുള്ള ഓട്ടം. കാർ യാത്രക്കാർ മൊബൈലിൽ പകർത്തിയത് കൊണ്ട് മാത്രമാണ് സംഭവം പുറത്തറിയുന്നത്. കാട്ടുപന്നി റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇടിച്ച് വാഹനങ്ങൾ നിയന്ത്രണം വിട്ട് കൂട്ടിയിടിച്ച് തൊണ്ടയാട് ബൈപ്പാസിൽ വ്യാഴാഴ്ച പുലർച്ചെ ഒരാൾ മരിച്ചിരുന്നു. മുൻപ് കട്ടിപ്പാറയിൽ ഓട്ടറിക്ഷയിൽ  കാട്ടുപന്നിയിടിച്ച് ഓട്ടോഡ്രൈവർ മരണപ്പെട്ടിരുന്നു. ഈ സംഭവങ്ങൾളെല്ലാം രാത്രിയിലായിരുന്നു. അപകടത്തിനിടയാക്കിയ പന്നിയെ പിന്നീട് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. 

കാട്ടുപന്നി ആക്രമണം, കിളിമാനൂരിൽ ഓട്ടോഡ്രൈവ‍ർക്ക് ​ഗുരുതര പരിക്ക്

കാട്ടുപന്നിയുടെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. കിളിമാനൂ‍ർ സ്വദേശി 64കാരനായ ചന്ദ്രശേഖരപിള്ളയ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. കാട്ടുപന്നിയുടെ ആക്രമണത്തിൽ ​ഗുരുതര പരിക്കേറ്റ ചന്ദ്രശേഖരപിള്ളയെ ഉടൻ ആശുപത്രിയിലെത്തിച്ച് അടിയന്തിര ശസ്ത്രക്രിയ നടത്തി. കിളിമാനൂ‍ർ മുക്ക് റോഡ‍ിലെ ഓട്ടോ ഡ്രൈവറാണ് ഇയാൾ. 

കാട്ടുപന്നിയുടെ ആക്രമണം; കാസര്‍കോട് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

കാട്ടുപന്നിയുടെ  ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഗൃഹനാഥൻ മരിച്ചു. കാസർകോട് (വെള്ളരിക്കുണ്ട് പാത്തിക്കരയിലെ കൊച്ചുമറ്റം ജോയ് എന്ന കെ യു ജോൺ (60) ആണ് മരിച്ചത്. ബളാൽ അത്തിക്കടവിലെ പൈങ്ങോട്ട് ഷിജുവിന്റെ വീട്ടുപറമ്പിൽ വെച്ച് നവംബർ ഒന്നിനാണ് ജോയിക്ക് കാട്ടുപന്നിയുടെ കുത്തേറ്റത്‌. ഗുരുതരമായി പരിക്കേറ്റ ജോയി മംഗലാപുരത്ത്‌ ചികിത്സയിൽ ആയിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു