വൈകുന്നേരം സ്കൂട്ടറിൽ യാത്ര ചെയ്യവെ കാട്ടുപന്നി കുറുകെ ചാടി; അംഗൻവാടി വർക്കർക്ക് ഗുരുതര പരിക്ക്

Published : Apr 10, 2025, 10:46 AM IST
വൈകുന്നേരം സ്കൂട്ടറിൽ യാത്ര ചെയ്യവെ കാട്ടുപന്നി കുറുകെ ചാടി; അംഗൻവാടി വർക്കർക്ക് ഗുരുതര പരിക്ക്

Synopsis

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സെലീനയ്ക്ക് ഗുരുതര പരിക്കുകളുണ്ട്.

പാലക്കാട്: പാലക്കാട്ട് സ്കൂട്ടറിൽ യാത്ര ചെയ്യവെ കാട്ടുപന്നിയിടിച്ച് യാത്രക്കാരിക്ക് ഗുരുതര പരിക്ക്. അങ്കണവാടി വർക്കറായ നെല്ലായ സ്വദേശിനി സെലീനക്കാണ് (45) പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം. വാണിയംകുളം പഞ്ചായത്തിൽ നടന്ന ഐ.സി.ഡി.എസ് പ്രൊജക്ട് തല പരിപാടിയിൽ പങ്കെടുത്തു വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് സെലീന അപകടത്തിൽപ്പെട്ടത്. പരിസരത്തെ ഒരു വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ അപകട ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. കാട്ടുപന്നിയിടിച്ച് ബൈക്കിന്റെ നിയന്ത്രണം നഷ്ടമായ സെലീന സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീഴുന്നത് ദൃശ്യങ്ങളിൽ കാണാം. 

Read also: രാത്രി വീടിന് പുറത്തിറങ്ങി, ഇരുട്ടിൽ നിന്ന് കാട്ടുപന്നിയുടെ അപ്രതീക്ഷിത ആക്രമണം; സ്ത്രീക്ക് ഗുരുതര പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം
ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു