കൊല്ലം കുളത്തുപ്പുഴയില്‍ കാട്ടുപോത്തിന്‍റെ ആക്രമണം, യുവാവിന് ഗുരുതര പരിക്ക്, മെഡിക്കല്‍ കോളജിലേക്ക് മാറ്റി

Published : Oct 20, 2023, 09:38 PM IST
കൊല്ലം കുളത്തുപ്പുഴയില്‍ കാട്ടുപോത്തിന്‍റെ ആക്രമണം, യുവാവിന് ഗുരുതര പരിക്ക്, മെഡിക്കല്‍ കോളജിലേക്ക് മാറ്റി

Synopsis

ഇന്ന് വൈകിട്ട് ഏഴരയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് ഫോണ്‍ ചെയ്തുകൊണ്ടിരുന്ന അജീഷിനെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു

കൊല്ലം: കൊല്ലം കുളത്തുപ്പുഴയിൽ യുവാവിനെ കാട്ടുപോത്ത് ആക്രമിച്ചു. മരുതിമൂട്  ഇ എസ് എം കോളനിയിലെ അജീഷിനു നേരെയാണ് കാട്ടുപോത്തിന്‍റെ ആക്രമണം ഉണ്ടായത്. ഇന്ന് വൈകിട്ട് ഏഴരയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് ഫോണ്‍ ചെയ്തുകൊണ്ടിരുന്ന അജീഷിനെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.  വനാതിർത്തിയിലുള്ള പ്രദേശത്താണ് മരുതിമൂട് ഇഎസ്എം കോളനി സ്ഥിതി ചെയ്യുന്നത്. വനമേഖലയില്‍നിന്നും കൂട്ടമായാണ് കാട്ടുപോത്തുകളിലെത്തിയത്. ഇതിലൊന്നാണ് അജീഷിനെ ആക്രമിച്ചത്.

കാട്ടുപോത്തിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ അജീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വനാതിര്‍ത്തി മേഖലയായതിനാല്‍ പ്രദേശത്ത് കാട്ടുപോത്തും കാട്ടാനയും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ കാടിറങ്ങിവരുന്നത് പതിവാണ്. രാത്രിയിലായതിനാല്‍ തന്നെ അപ്രതീക്ഷിതമായാണ് കാട്ടുപോത്തിന്‍റെ ആക്രമണം ഉണ്ടായത്.
Readmore..കാനഡയിലേക്ക് വിസയ്ക്കായി അപേക്ഷിക്കുന്നവർക്ക് തിരിച്ചടി; നടപടികൾ വൈകും

Readmore..മഹാരാഷ്ട്രയിലും കൂടത്തായി മോ‍ഡല്‍ കൂട്ടക്കൊല; വിഷം നല്‍കി കൊലപ്പെടുത്തിയത് ഒരു കുടുംബത്തിലെ അ‍ഞ്ചുപേരെ

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി