കാട്ടാനയെ കാട്ടിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ ആക്രമണം; വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റു

Published : Jul 11, 2024, 07:52 PM IST
കാട്ടാനയെ കാട്ടിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ ആക്രമണം; വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റു

Synopsis

ഫോറസ്റ്റ് ഓഫീസർ ജഗദീഷിനാണ് ആനയുടെ കുത്തേറ്റത്. ഇദ്ദേഹത്തെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാലക്കാട്: പാലക്കാട് കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റു. കാട്ടാനയെ കാട്ടിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ ആക്രമണത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റത്. കോട്ടോപ്പാടം കരടിയോട് ഭാഗത്ത് വെച്ച് ഉച്ചക്ക് ശേഷമാണ് സംഭവം നടന്നത്. ഫോറസ്റ്റ് ഓഫീസർ ജഗദീഷിനാണ് ആനയുടെ കുത്തേറ്റത്. ഇദ്ദേഹത്തെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്‍റെ തലയിൽ ആഴത്തിൽ മുറിവുണ്ട്. വാരിയെല്ലിനും പൊട്ടലുകളുണ്ട്. 

Also Read: 'പ്രതിരോധ മരുന്ന് അത്ര എളുപ്പമല്ല, പ്രത്യുത്പാദന അവയവങ്ങളെ അടക്കം ബാധിക്കും'; ക്ഷയം ഭീഷണിയെന്ന് വിദഗ്ധൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു