ഇടുക്കി ജനവാസമേഖലയിൽ വീണ്ടും കാട്ടാന വിളയാട്ടം; വാഴകൃഷിയും പെട്ടിക്കടയും നശിപ്പിച്ചു

Published : Feb 24, 2021, 12:34 PM ISTUpdated : Feb 24, 2021, 01:15 PM IST
ഇടുക്കി ജനവാസമേഖലയിൽ വീണ്ടും കാട്ടാന വിളയാട്ടം; വാഴകൃഷിയും പെട്ടിക്കടയും നശിപ്പിച്ചു

Synopsis

കാടിറങ്ങിയ ഒറ്റയാന മൂന്നാറിലെ വിവിധ ജനവാസമേഘലകളില്‍ രാത്രിപകലെന്ന വ്യത്യാസമില്ലാതെയാണ് ചുറ്റിക്കറുങ്ങുകയാണ്...

ഇടുക്കി: ജനവാസമേഖലയില്‍ വീണ്ടും കാട്ടാന വിളയാട്ടം. രാത്രി രണ്ടുമണിയോടെ എത്തിയ കാട്ടാന വാഴകൃഷിയും പെട്ടിക്കടയും നശിപ്പിച്ചു. പ്രശ്‌നപരിഹരിക്കാന്‍ വനപാലകര്‍ തയ്യാറായില്ലെങ്കിലും ഓഫീസുകളിലേക്ക് ജനങ്ങളെ സംഘടിപ്പിച്ച് സമരം ശക്തമാക്കുമെന്ന് മൂന്നാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പീറ്റര്‍. 

കാടിറങ്ങിയ ഒറ്റയാന മൂന്നാറിലെ വിവിധ ജനവാസമേഘലകളില്‍ രാത്രിപകലെന്ന വ്യത്യാസമില്ലാതെയാണ് ചുറ്റിക്കറുങ്ങുകയാണ്. മൂന്നാര്‍ ടൗണിലും പെരിയവാരൈ മൈതാനത്തും വിവിധ എസ്റ്റേറ്റ് ലയങ്ങളിലും കയറിങ്ങിനടക്കുന്ന ആനയെ വനംവകുപ്പ് കാടുകയറ്റാന്‍ നാളിതുവരെ തയ്യറായിട്ടില്ല. ലോക്ക്ഡൗന്‍ കാലത്ത് മൂന്നാറിലെത്തിയ ആന ടൗണിലെ പഴയക്കടകള്‍ നാലോളം പ്രാവശ്യമാണ് നശിപ്പിച്ചത്. 

പതിനായിരക്കണക്കിന് രൂപയുടെ നഷ്ടംമുണ്ടായെങ്കിലും ഇതുവരെയും വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടുമില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം മൂന്നാര്‍ എം ജി കോളനിയും ഇക്കാനഗറിലും പടയപ്പയെന്ന ഒറ്റയാന്‍ എത്തിയത്. ഭൂമി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന മേഖലയായതിനാല്‍ ഷെഡുകള്‍ നിര്‍മ്മിച്ചാണ് പലരും ഇവിടെ താമസിക്കുന്നത്. രാത്രി രണ്ടുമണിയോടെ എത്തിയ ഒറ്റയാന്‍ സമീത്തെ വാഴ ക്യഷിയും പെട്ടിക്കടയും നശിപ്പിക്കുകയും ചെയ്തു. 

ജീവന്‍ കൈയ്യില്‍ പിടിച്ചാണ് രാത്രിയില്‍ കിടന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. മൂന്നാര്‍ പൊലീസ് സ്‌റ്റേഷന് സമീപത്തെത്തിയ കാട്ടാനയെ പടക്കം പൊട്ടിച്ചാണ് അധിക്യതര്‍ ഓടിച്ചത്. പ്രശ്‌നത്തില്‍ വനംവകുപ്പ് നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി ഓഫീസുകളിലേക്ക് സമരം സംഘടിപ്പിക്കുമെന്ന് മൂന്നാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പീറ്റര്‍ പറഞ്ഞു. 

മൂന്നാറിലെ വിവിധ ജനവാസമേഖലകളില്‍ അക്രമം നടത്തുന്ന വന്യമ്യഗങ്ങളെ കാടുകയറ്റാന്‍ വനപാലകര്‍ നിസംഗത തുടരുകയാണ്. മാന്ത്രിമാരടക്കം പങ്കെടുക്കുന്ന അദാലത്തുകളില്‍ പ്രശ്‌നപരിഹാരത്തിനായി കര്‍ഷകര്‍ എത്തുന്നുണ്ടെങ്കിലും തുടര്‍നടപടികള്‍ കടലാസില്‍ ഒതുങ്ങുകയാണ് പതിവ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അടിച്ച് പൂസായി വഴക്ക്, അരൂരിൽ കാപ്പ കേസ് പ്രതിയായ യുവാവിനെ സുഹൃത്ത് പട്ടികയ്ക്ക് തലയ്ക്കടിച്ചു, മരണം; പ്രതി പിടിയിൽ
കൊച്ചിയിലെ വനിതാ ഡോക്ടർക്ക് ഒരു ഫോൺ വന്നു, പറഞ്ഞത് വിശ്വസിച്ച് 6.38 കോടി രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിച്ചു; വൻ തട്ടിപ്പ് !