
മലപ്പുറം: മലപ്പുറം പോത്തുകല്ലിനടുത്ത് കാട്ടാന ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം. ചെമ്പങ്കൊല്ലി സ്വദേശി പാലക്കാട്ടു തോട്ടത്തിൽ ജോസാണ് മരിച്ചത്. പശുവിനെ മേയ്ക്കാൻ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. ജനവാസ പ്രദേശത്തോട് ചേർന്നുനിൽക്കുന്ന വനപ്രദേശമാണിത്. ഇവിടെയാണ് രാവിലെ പശുവിനെ കെട്ടിയിരുന്നത്. വൈകുന്നേരം പശുവിനെ തിരിച്ചു കൊണ്ടുവരാൻ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വഴിയിലൂടെ പോയിരുന്ന ഒരാളാണ് ചോരയിൽ കുളിച്ചു കിടക്കുന്ന ജോസിനെ കണ്ടത്. ഉടൻ തന്നെ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെത്തി ആശുപത്രിയിലെത്തിക്കും മുമ്പ് ജോസ് മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതേദഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. നേരത്തേയും ഇവിടെ കാട്ടാന ആക്രമണം ഉണ്ടായ പ്രദേശമാണ്.
കുളിക്കുന്നതിനിടെ വയോധികനെ മുതല പിടിച്ചു, പിറ്റേന്ന് മൃതദേഹാവശിഷ്ടം നദിക്കരയില്‍, വിറങ്ങലിച്ച് നാട്
https://www.youtube.com/watch?v=2uLEOfg8xIY
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam