
കൊച്ചി: എറണകുളം പിണവൂർ കുടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. പാമ്പാട്ടി വീട്ടിൽ സന്തോഷ് (50) ആണ് മരിച്ചത്. രാവിലെ ആറ് മണിയോടെ പുഴയിലേക്ക് കുളിക്കാൻ പോകുന്നതിനിടയിലാണ് സന്തോഷിനെ കാട്ടാന ആക്രമിച്ചത്.
കാട്ടാനപ്പക; ചവിട്ടിക്കൊന്ന വൃദ്ധയുടെ മൃതദേഹവും വെറുതെ വിടാതെ കാട്ടാന
ഗുവാഹത്തി: കാട്ടനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹത്തെയും വെറുതെ വിടാതെ ആന. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിൽ 70 വയസ്സുള്ള ഒരു സ്ത്രീയെയാണ് കൊലപ്പെടുത്തിയതിന് ശേഷവും മൃതദേഹവും വെറുതെ വിടാതെ ആന പിടികൂടിയത്. വ്യാഴാഴ്ച രാവിലെ റായ്പാൽ ഗ്രാമത്തിലെ കുഴൽക്കിണറിൽ നിന്ന് വെള്ളം ശേഖരിക്കുന്നതിനിടെയാണ് മായ മുർമു ദൽമ വന്യജീവി സങ്കേതത്തിൽ നിന്ന് വഴിതെറ്റിയ കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്.
ആന വൃദ്ധയെ ചവിട്ടി. വൃദ്ധയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവര്‍ മരണത്തിന് കീഴടങ്ങിയതായി റാസ്ഗോവിന്ദ്പൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ലോപമുദ്ര നായക് പറഞ്ഞു. എന്നാൽ ഇതിന് പുറമെ വൈകുന്നേരം, മായ മുർമുവിന്റെ കുടുംബാംഗങ്ങൾ അവരുടെ അന്ത്യകർമങ്ങൾ നടത്തുമ്പോളും ആന ആക്രമിച്ചു. ആന പെട്ടെന്ന് സ്ഥലത്തെത്തുകയും ചിതയിൽ നിന്ന് മൃതദേഹം എടുത്തെറിയുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം നിലത്തിട്ട് ചവിട്ടുകയും ചെയ്തതായി ദൃക്സാക്ഷി പറഞ്ഞു.
Read More: ഉത്സവത്തിന് കൊണ്ടുവന്ന ആനയോട് യുവാക്കളുടെ പരാക്രമം; ഉത്സവ കമ്മിറ്റിക്കെതിരെ കേസ്
പാതിരാത്രി വെളിച്ചം പോലുമില്ലാതെ ആനക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമം; വീഡിയോ
മൃഗങ്ങള്‍ അപകടത്തില്‍ പെടുമ്പോള്‍ പലപ്പോഴും അവയെ രക്ഷിക്കാന്‍ മനുഷ്യര്‍ തന്നെയാണ് ഓടിയെത്തുക. ഇത്തരത്തില്‍ മൃഗങ്ങളെ രക്ഷപ്പെടുത്തുന്ന സംഭവങ്ങളുടെ വീഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ഇത് കാണാനുള്ള കൗതുകം മിക്കവരിലും ഉണ്ടെന്നതിനാലാണ് ഈ വീഡിയോകളെല്ലാം വൈറലാകുന്നത്. അത്തരത്തിലൊരു വീഡിയോ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ഏറെ ശ്രദ്ധ നേടുകയുണ്ടായി. ഐഎഫ്എസ് ഉദ്യോഗസ്ഥനായ ( ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് )പര്‍വീണ്‍ കസ്വാന്‍ ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam