മൂന്നാറിൽ പാഞ്ഞെത്തിയ കാട്ടാന ഓടികൊണ്ടിരുന്ന ഇന്നോവ കാർ ചവിട്ടി മറിച്ചു, കാർ തലകീഴായി മറിഞ്ഞു

Published : Feb 15, 2025, 11:57 AM ISTUpdated : Feb 15, 2025, 03:23 PM IST
മൂന്നാറിൽ പാഞ്ഞെത്തിയ കാട്ടാന ഓടികൊണ്ടിരുന്ന ഇന്നോവ കാർ ചവിട്ടി മറിച്ചു, കാർ തലകീഴായി മറിഞ്ഞു

Synopsis

കാർ റോഡിൽ തലകീഴായി മറിഞ്ഞു. സഞ്ചാരികൾ കാര്യമായ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.

മൂന്നാർ : മൂന്നാറിൽ കാട്ടാന ഓടികൊണ്ടിരുന്ന കാർ ചവിട്ടി മറിച്ചു. മൂന്നാർ ദേവികുളം റോഡിൽ സിഗ്നൽ പോയിന്റിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. വിദേശ വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാറാണ് പാഞ്ഞെത്തിയ കാട്ടാന മറിച്ചിട്ടത്. കാർ റോഡിൽ തലകീഴായി മറിഞ്ഞു. സഞ്ചാരികൾ കാര്യമായ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. ആർ ആർ ടി സംഘമെത്തി കാട്ടാനയെ തുരത്തി. പ്രദേശത്ത് ഉണ്ടായിരുന്ന പശുവിനെയും കാട്ടാന ചവിട്ടി കൊന്നു.  

'മോദിയുടെ യുഎസ് സന്ദർശനം പോസിറ്റീവ്'; കോണ്‍ഗ്രസ് വിമർശിക്കുമ്പോൾ വേറിട്ട അഭിപ്രായവുമായി ശശി തരൂർ

അതിനിടെ പുല്‍പ്പള്ളി ഭൂദാനം ഷെഡില്‍ ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി. ഇന്നലെ രാത്രിയാണ് വീടുകളുടെ മുറ്റത്ത് അടക്കം ആന ഇറങ്ങിയത്. ആന ഉണ്ടെന്ന് വീട്ടുകാരെ അറിയിക്കാൻ ഹോണ്‍ ‌അടിച്ച ബൈക്ക് യാത്രക്കാരന് നേരെയും ആന പാഞ്ഞടുത്തു. ഒടുവില്‍ പടക്കം പൊട്ടിച്ചാണ് നാട്ടുകാർ കാട്ടാനയെ തുരത്തിയത്. 

 

 

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി