
ഇടുക്കി: തൊഴിലാളികള്‍ക്ക് വിതരണം നടത്താന്‍ സൂക്ഷിച്ചിരുന്ന 10 ചാക്ക് റേഷനരിയും രണ്ട് ചാക്ക് ഗോതമ്പും കാട്ടാന ഭക്ഷിച്ചു. ലോക്കാട് എസ്‌റ്റേറ്റിലെ ജയറാമിന്റെ കടയില്‍ സൂക്ഷിച്ചിരുന്ന ഭക്ഷ്യധാന്യങ്ങളാണ് പുലര്‍ച്ചെ എത്തിയ കൊമ്പന്‍ ജനല്‍ തകര്‍ത്ത് ഭക്ഷിക്കുകയും പാതി നശിപ്പിക്കുകയും ചെയ്തു. എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് വിതരണം കൊണ്ടുവന്നതായിരുന്നു അരിയും ഗോതമ്പും. ജനല്‍ ചില്ല് തകര്‍ത്താണ് അരിയും ഗോതമ്പും പുറത്തെടുത്തത്. കഴിഞ്ഞ ഒരാഴ്ചയായി ദേവികുളം മേഖലയില്‍ തമ്പടിച്ച ഒറ്റയാനാണ് രാത്രിയോടെയാണ് എസ്‌റ്റേറ്റിലെത്തിയത്.
കാട്ടാന കടയുടെ ജനൽ തകർത്ത് അരിയും ഗോതമ്പും നശിപ്പിച്ച നിലയിൽ
കടയിലെത്തിയ ആന 10 ചാക്ക് അരിച്ചാക്കും 2 ചാക്ക് ഗോതമ്പും ഭക്ഷിച്ച് ബാക്കി നശിപ്പിച്ച് മടങ്ങി. സൂര്യനെല്ലിയില്‍ കാട്ടാന പള്ളിയുടെ കവാടം നശിപ്പിച്ചു. രാത്രി എത്തിയ കാട്ടാന പള്ളിയുടെ ഗേറ്റ് നശിപ്പിക്കുകയായിരുന്നു. തോട്ടംമേഖലകള്‍ കേന്ദ്രീകരിച്ച് കാട്ടാനകള്‍ കൂട്ടമായി എത്തുന്നത് തുടരുകയാണ്. പകല്‍നേരങ്ങളില്‍ പോലും യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് തൊഴിലാളികള്‍ പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam