വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റു, ഇടുക്കിയിലെ സിഗരറ്റ് കൊമ്പന്‍ ചെരിഞ്ഞു

Published : Feb 03, 2023, 02:31 PM IST
വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റു, ഇടുക്കിയിലെ സിഗരറ്റ് കൊമ്പന്‍ ചെരിഞ്ഞു

Synopsis

തോട്ടത്തിന് നടുവിലൂടെ താഴ്ന്ന് കിടന്ന വൈദ്യുതി ലൈനില്‍ നിന്നുമാണ് വൈദ്യുത ആഘാതമേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. 

മൂന്നാര്‍: ഇടുക്കി ബിഎല്‍ റാവില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. ബി എല്‍ റാവിലെ ഏലത്തോട്ടത്തിലാണ് നാട്ടുകാര്‍ സിഗരറ്റ് കൊമ്പന്‍ എന്ന് വിളിക്കുന്ന ഒറ്റയാനെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തോട്ടത്തിന് നടുവിലൂടെ താഴ്ന്ന് കിടന്ന വൈദ്യുതി ലൈനില്‍ നിന്നുമാണ് വൈദ്യുത ആഘാതമേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പരിശോധനകള്‍ ആരംഭിച്ചു. പോസ്റ്റ്മാര്‍ട്ടം നടപടികള്‍ ഉടന്‍ ആരംഭിയ്ക്കും. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. 

കാട്ടാന ശല്യം രൂക്ഷമായ പ്രദേശമാണിവിടം. അടുത്ത ദിവസങ്ങളിലായി നാട്ടിലിറങ്ങിയ കാട്ടാന ഇവിടുത്തെ മൂന്ന് വീടുകളാണ് തകര്‍ത്തത്.  അതേ സമയം ചിന്നക്കനാലില്‍, വീടിന് നേരെ വീണ്ടും അരികൊമ്പന്‍റെ ആക്രമണം ഉണ്ടായി. ചിന്നക്കനാല്‍ സ്വദേശിയായ മണിചെട്ടിയാരുടെ വീട്  ആനയുടെ ആക്രമണത്തില്‍ ഭാഗീകമായി തകര്‍ന്നു. വീട്ടില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കിലും ഇവര്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടു.

Read More : മൂന്ന് കിലോ കഞ്ചാവ്, കഠാര; തൊടുപുഴയില്‍ പ്രാദേശിക സിപിഎം പ്രവർത്തകനടക്കം രണ്ടുപേർ പിടിയില്‍

അതേ സമയം സംസ്ഥാനത്തെ മനുഷ്യ മൃഗ സംഘർഷം വളരെ ഗൗരവതരമാണെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു. വന്യ ജീവികള്‍ കിലോമീറ്ററുകള്‍ അകലെയുള്ള പട്ടണങ്ങളിലേക്ക് എത്തുന്ന സംഭവങ്ങള്‍ കേരളത്തില്‍ വര്‍ധിക്കുകയാണ്. കാട്ടുപന്നി, ആന, കടുവ, മുള്ളന്‍ പന്നി എന്നിവയടക്കമുള്ള സൃഷ്ടിക്കുന്ന ഭീഷണി ഗൌരവകരമാണ്. വനവും വന്യജീവികളും സംരക്ഷിക്കപ്പെടുന്നതിനൊപ്പം തന്നെ മനുഷ്യ ജീവനും ഉപജീവന മാര്‍ഗങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്- മന്ത്രി പറഞ്ഞു. വന്യ ജീവികൾ ജനവാസമേഖലയിലേക്ക് കടക്കുന്നത് തടയാനുള്ള പദ്ധതിക്കായി 2 കോടി മാറ്റി വയ്ക്കുന്നുതായി ബജറ്റ് അവതരണത്തില്‍ ധനമന്ത്രി വിശദമാക്കി. വന്യജീവി ഭീഷണി ആക്രമണങ്ങളിലെ നഷ്ട പരിഹാര തുക കൂട്ടുമെന്നും ധനമന്ത്രി വിശദമാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കത്തിവീശി പേടിപ്പിച്ച് കൈവിലങ്ങുമായി കടന്ന യുവാവിനെ അതിവേഗം പിടികൂടി വടക്കഞ്ചേരി പൊലീസ്; രക്ഷപ്പെടാൻ സഹായിച്ച അഞ്ച് പേരും പിടിയിൽ
റോഡിൽ കുഴി, ടോറസ് ലോറിയെ ഓവർടേക്ക് ചെയ്യുന്നതിനിടെ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു; ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം