ചക്കയും മാങ്ങയും തിന്നാനെത്തും, തെങ്ങും വാഴയും ബാക്കിയാവില്ല; നാട്ടിൽ തമ്പടിച്ച് കാട്ടാനകൾ, വലഞ്ഞ് നീർവാരം

Published : Jun 16, 2024, 09:09 AM IST
ചക്കയും മാങ്ങയും തിന്നാനെത്തും, തെങ്ങും വാഴയും ബാക്കിയാവില്ല; നാട്ടിൽ തമ്പടിച്ച് കാട്ടാനകൾ, വലഞ്ഞ് നീർവാരം

Synopsis

ഇരുട്ടുവീണാൽ കാടിറങ്ങുന്ന കൊമ്പന്മാർ കൃഷി വ്യാപകമായി നശിപ്പിക്കുന്നു. ഇതിന് പിന്നാലെ പകൽ നേരത്ത് തോട്ടങ്ങളിൽ തമ്പടിക്കുന്നതാണ് കാട്ടാനക്കൂട്ടത്തിന്റെ പുതിയ ശീലം.

പനമരം: ഇടവേളകളില്ലാതെ എത്തുന്ന ആനക്കൂട്ടങ്ങളെകൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് വയനാട് ജില്ലയിലെ നീർവാരമെന്ന കാർഷിക ഗ്രാമം. ഇരുട്ടുവീണാൽ കാടിറങ്ങുന്ന കൊമ്പന്മാർ കൃഷി വ്യാപകമായി നശിപ്പിക്കുന്നു. ഇതിന് പിന്നാലെ പകൽ നേരത്ത് തോട്ടങ്ങളിൽ തമ്പടിക്കുന്നതാണ് കാട്ടാനക്കൂട്ടത്തിന്റെ പുതിയ ശീലം.

ഒന്നല്ല, ഒരുപാടുണ്ട് ആനകളാണ് നീർവാരത്തേക്ക് എത്തുന്നത്. ഇത് ഒറ്റപ്പെട്ടതല്ല സംഭവമല്ല. ഒരുപാട് തവണയായി ഇത്തരത്തിൽ കാട്ടാനക്കൂട്ടമെത്തുന്നത്. വീട്ടുമുറ്റത്തും കൃഷിയിടത്തിലും ആനയെത്തും. പ്രദേശത്ത് ആനയ്ക്ക് വേണ്ടി വച്ചത് പോലെയാണ് വാഴയും കവുങ്ങും തെങ്ങുമെല്ലാം. തോട്ടത്തിൽ ഇറങ്ങിയാൽ പിന്നെ കർഷകന് ഒന്നും ബാക്കി കിട്ടില്ല. കുന്നോളം പരാതിയാണ് നീർവാരത്തുകാർക്ക് പറയാനുള്ളത്.  ഇരുട്ടുവീണാൽ പിന്നെ കാട്ടാനകളുടെ വിലസലാണ്. ഇതുവഴി വന്ന് കാട്ടാനകൾക്ക് പതിവ് വഴികൾ, പതിവ് തോട്ടങ്ങൾ എന്ന രീതിയിലാണ് ആക്രമണം. നേരം പുലരുമ്പോൾ മടങ്ങുന്ന ശീലം തെറ്റിയാൽ പിന്നെ വനംവകുപ്പിന് പിടിപ്പത് പണിയാകും.

ഇന്നലെ പരിയാരത്ത് തമ്പടിച്ച കാട്ടാനകളെ ഏറെ പണിപ്പെട്ടാണ് കാടുകയറ്റിയത്. കഴിഞ്ഞ ഏപ്രിലിൽ ഇതേ പ്രദേശത്ത് ഒരൊറ്റക്കൊമ്പൻ കാപ്പിത്തോട്ടത്തിൽ ഷോക്കേറ്റ് ചരിഞ്ഞിരുന്നു. തെങ്ങ് മറിച്ചിടുമ്പോഴാണ് അപകടം. ജനുവരിയിൽ അമ്മാനിയിൽ ജനവാസ മേഖലയിൽ തമ്പടിച്ചത് എട്ടു ആനകൾ. ഏറെ പണിപ്പെട്ടാണ് അന്ന് ആർആർടി സംഘം ഇവയെ തുരത്തിയത്. ആനശല്യത്തിന് മേഖലയിൽ സുരക്ഷിത പ്രതിരോധ സംവിധാനമില്ലാത്തതാണ് പ്രശ്നങ്ങൾക്കെല്ലാം കാരണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരാഴ്ചയ്ക്കിടയിൽ ഇത് രണ്ടാം തവണ, കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു
നോവായി ഒൻപത് വയസ്സുകാരി, ബ്രേക്ക് നഷ്ടമായ ലോറിയിടിച്ചത് അമ്മയോടൊപ്പം സ്കൂട്ടറിൽ പോകവേ; ഏഴ് പേര്‍ ചികിത്സയിൽ