വീടിന്‍റെ വാതില്‍ തകര്‍ത്ത്, ഏലവും തെങ്ങും നശിപ്പിച്ച് ആക്രമണം; സിങ്കുകണ്ടത്ത് ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന

Published : Jul 14, 2024, 12:32 PM IST
വീടിന്‍റെ വാതില്‍ തകര്‍ത്ത്, ഏലവും തെങ്ങും നശിപ്പിച്ച് ആക്രമണം; സിങ്കുകണ്ടത്ത് ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന

Synopsis

രാത്രിയിൽ പ്രദേശത്ത് കറണ്ടില്ലാതിരുന്നതിനാൽ രാവിലെയാണ് കാട്ടാന ആക്രമണം നടന്നത് ആളുകൾ അറിഞ്ഞത്. 

ഇടുക്കി: ചിന്നക്കനാൽ സിംഗുകണ്ടത്ത് കാട്ടാന ആക്രമണം. രാത്രിയിൽ രാത്രിയിൽ ജനവാസമേഖലയിൽ ഇറങ്ങിയ ഒറ്റയാൻ വീടിൻറെ കതക്‌ തകർക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്തു. സിംഗുകണ്ടം സ്വദേശി ശ്യാമിന്റെ വീടിന്റെ വാതിലാണ് തകർത്തത്. ആൾത്താമസം ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. സമീപത്തെ മൂന്നു പേരുടെ കൃഷിയിടത്തിലെ തെങ്ങ്, ഏലം തുടങ്ങിയ കൃഷികളും നശിപ്പിച്ചു. രാത്രിയിൽ പ്രദേശത്ത് കറണ്ടില്ലാതിരുന്നതിനാൽ രാവിലെയാണ് കാട്ടാന ആക്രമണം നടന്നത് ആളുകൾ അറിഞ്ഞത്. പ്രദേശത്ത് ആർആർടി സംഘം നിരീക്ഷണം നടത്തുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി