മൂന്നാറില്‍ വീണ്ടും കാട്ടാനയിറങ്ങി, മാര്‍ക്കറ്റിലെ പഴക്കടകള്‍ നശിപ്പിച്ചു

Published : Jun 08, 2020, 09:18 AM ISTUpdated : Jun 08, 2020, 11:06 AM IST
മൂന്നാറില്‍ വീണ്ടും കാട്ടാനയിറങ്ങി, മാര്‍ക്കറ്റിലെ പഴക്കടകള്‍ നശിപ്പിച്ചു

Synopsis

മുഴുവൻ പഴങ്ങളും ഭക്ഷിച്ച ആനക്കൂട്ടത്തെ വനം വകുപ്പിന്‍റെ നേതൃത്വത്തിൽ പടക്കം പൊട്ടിച്ചാണ് ഓടിച്ചത്. 

ഇടുക്കി: മൂന്നാറിൽ വീണ്ടും കാട്ടാന വിളയാട്ടം. രാത്രിയോടെ എത്തിയ കാട്ടാനകൾ മൂന്നാർ മാർക്കറ്റിലെ രണ്ട് പഴക്കടകൾ പൂർണ്ണമായി നശിപ്പിച്ചു. മുഴുവൻ പഴങ്ങളും ഭക്ഷിച്ച ആനക്കൂട്ടത്തെ വനം വകുപ്പിന്‍റെ നേതൃത്വത്തിൽ പടക്കം പൊട്ടിച്ചാണ് ഓടിച്ചത്. രാത്രി 10 മണിയേടെയാണ് സംഘം ടൗണിലെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ ആനകള്‍ മൂന്നാർ ജനറൽ ആശുപത്രിയുടെ സമീപത്തെ പഴക്കട പൂർണ്ണമായി നശിപ്പിക്കുകയും പഴങ്ങൾ ഭക്ഷിക്കുകയും ചെയ്തിരുന്നു.

തുടർന്ന് കടുകയറിയ കാട്ടാനകൾ ഇന്നലെ രാത്രിയോടെയാണ് മൂന്നാർ ടൗണിലെത്തിയത്. മൂന്നാർ ജനറൽ ആശുപത്രിയുടെ സമീപത്തെ കടയിൽ എത്തിയെങ്കിലും അവിടെ ഒന്നുമില്ലെന്ന് കണ്ടതോടെ മൂന്നാർ പച്ചക്കറി പഴവർഗ്ഗ മാർക്കറ്റിൽ കയറുകയായിരുന്നു. ഒരു മണിക്കൂറോളം മാർക്കറ്റിൽ നിലയുറപ്പിച്ച ആനക്കളെ വനംവകുപ്പിൻ്റെ നേത്യത്വത്തിൽ ഓടിക്കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നഗരത്തിലെ അനധികൃത നിർമാണങ്ങൾക്കെതിരെ കർശന നടപടിയുമായി തിരുവനന്തപുരം നഗരസഭ; പരിശോധനയ്‌ക്ക് നേരിട്ടിറങ്ങി മേയർ
28-കാരന് അപൂർവ്വ ശസ്ത്രക്രിയ; തൃശൂർ മെഡിക്കൽ കോളേജിന് ശ്രദ്ധേയ നേട്ടം