മലക്കപ്പാറയിലേക്കുള്ള ബസിന് മുന്നിൽ പരാക്രമവുമായി കബാലി, ബസിന് കേടുപാട്, യാത്രക്കാർ രക്ഷപ്പെട്ടു

Published : Oct 22, 2025, 12:56 AM IST
Kabali

Synopsis

കബാലിയുടെ ആക്രമണത്തിൽ ബസിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ യാത്രക്കാർക്ക് പരിക്കില്ല.

അതിരപ്പള്ളി: തുടർച്ചയായ മൂന്നാം ദിവസവും അതിരപ്പള്ളിയിൽ കാട്ടുകൊമ്പൻ കബാലിയുടെ പരാക്രമം. ഇന്നലെ രാത്രി മലക്കപ്പാറയിലേക്കുള്ള കെഎസ്ആർടിസി ബസ്സിന് നേരെയാണ് കബാലി പരാക്രമം കാണിച്ചത്. കബാലിയുടെ ആക്രമണത്തിൽ ബസിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ യാത്രക്കാർക്ക് പരിക്കില്ല. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് ഇടപെട്ടതിനേ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് കബാലിയെ റോഡിൽനിന്ന് നീക്കിയത്.

കബാലിയുടെ പരാക്രമം തുടർച്ചയായ മൂന്നാം ദിവസം, വനംവകുപ്പ് ഇടപെടണമെന്ന് എംഎൽഎ 

തുടർച്ചയായ മൂന്നാം ദിവസമാണ് അതിരപ്പള്ളിയിൽ കബാലിയുടെ പരാക്രമം ഉണ്ടാവുന്നത്. തുടർച്ചയായ പരാക്രമം ഉണ്ടാകുന്ന പശ്ചാത്തലത്തിൽ വനം വകുപ്പ് ഇടപെടൽ കർശനമാക്കണമെന്ന് ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് ആവശ്യപ്പെട്ടു. കെഎസ്ആർടിസി ബസിലുണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതമായി മലക്കപ്പാറയിൽ എത്തിക്കുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ
സിപിഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്