തണുത്ത് വിറച്ച് മൂന്നാർ, തണുപ്പ് മൈനസിലെത്തിയേക്കുമെന്ന് സൂചന

Published : Dec 27, 2020, 12:12 PM IST
തണുത്ത് വിറച്ച് മൂന്നാർ, തണുപ്പ് മൈനസിലെത്തിയേക്കുമെന്ന് സൂചന

Synopsis

തൊട്ടടുത്ത ഗൂഡാർവിളയിൽ രണ്ടും സൈലൻ്റുവാലി ടോപ്പിൽ അഞ്ചും ഡി​ഗ്രി സെൽഷ്യസ് തണുപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്...

മൂന്നാർ: മൂന്നാറിൽ തണുപ്പ് ഒരു ഡി​ഗ്രി സെൽഷ്യസിലെത്തി. സൈലൻ്റുവിലി എസ്റ്റേറ്റിലാണ് കഴിഞ്ഞ ദിവസം തണുപ്പ് ഒരു ഡി​ഗ്രി സെൽഷ്യസ്  രേഖപ്പെടുത്തിയത്. തൊട്ടടുത്ത ഗൂഡാർവിളയിൽ രണ്ടും സൈലൻ്റുവാലി ടോപ്പിൽ അഞ്ചും ഡി​ഗ്രി സെൽഷ്യസ് തണുപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

അടുത്ത ദിവസങ്ങളിൽ തണുപ്പ് മൈനസിലെത്തുമെന്നാണ് സൂചന. വൈകുന്നേരം അഞ്ചുമണിയോടെ ആരംഭിക്കുന്ന തണുപ്പ് രാവിലെ പത്തുവരെയാണ് നീണ്ടുനിൽക്കുന്നത്. ഇതോടെ വാഹനങ്ങളുടെ മുകളിലും ചെടികളിലും  ഐസ് കട്ടകൾ നിറയുകയാണ്. തണുപ്പ് വർദ്ധിച്ചതോടെ തെയിലച്ചെടികളും കരിഞ്ഞുണങ്ങുകയാണ്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊച്ചിയിൽ പെൺകുട്ടിക്ക് നേരെ നടുക്കുന്ന ആക്രമണം; തലയിൽ മുണ്ടിട്ട് വലിച്ചു വീഴ്ത്തി സ്വർണമാലയും കമ്മലും ഐഫോണും കവർന്നു
പോസ്റ്റർ ഒട്ടിക്കുന്നതിനെച്ചൊല്ലി സിപിഎം-കോൺ​ഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി, രണ്ട് പേരുടെ പരിക്ക് ​ഗുരുതരം, പാലക്കുന്നില്‍ കേന്ദ്രസേന ഇറങ്ങി