ഈ സെപ്റ്റംബർ മുതൽ തീരുമാനം നടപ്പാക്കുമെന്ന് ഇമിഗ്രെഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു

ഒട്ടാവ: ഇന്ത്യാക്കരടക്കം എല്ലാ വിദേശികൾക്കും വമ്പൻ തിരിച്ചടിയാകുന്ന തീരുമാനമെടുത്ത് കാനഡ. ജോലിക്കും പഠിക്കാനുമായെത്തുന്ന വിദേശികളുടെ എണ്ണം കുറയ്ക്കാൻ കാനഡ തീരുമാനിച്ചു. ചരിത്രത്തിൽ ആദ്യമായാണ് കാനഡ ഇത്തരമൊരു തീരുമാനം എടുക്കുന്നത്. ഇതിന്‍റെ ഭാഗമായി വിദേശ വിദ്യാർഥികൾ ഉൾപ്പെടെ താൽക്കാലിക താമസക്കാരുടെ വിസ ചട്ടങ്ങൾ കർശനമാക്കും.

ഈ സെപ്റ്റംബർ മുതൽ തീരുമാനം നടപ്പാക്കുമെന്ന് ഇമിഗ്രെഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനമായി താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കാനാണ് കാനഡയുടെ നീക്കം. ഇപ്പോൾ കാനഡയുടെ ജനസംഖ്യയുടെ ആറര ശതമാനം ആണ് വിദേശികളുടെ എണ്ണം.

രാത്രി ആരും കാണില്ലെന്ന് കരുതി, പക്ഷേ രാവിലെ എല്ലാരും കണ്ടു! പുഴയരികിൽ പതുങ്ങിയെത്തി മാലിന്യം തള്ളി, പിടിവീണു

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം