സങ്കടപ്പെട്ട മുഖവുമായി വരുന്ന കൂട്ടുകാരെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്ത് കൂടെ കൂട്ടാം: മകന് വേണ്ടി അമ്മയുടെ പോസ്റ്റ്

By Web TeamFirst Published Aug 20, 2018, 8:41 PM IST
Highlights

നിങ്ങളും ഞങ്ങളുടെ കൂടെ കൂടാമോ? അവധിക്കാലം കഴിഞ്ഞ് ചെല്ലുംപോൾ എല്ലാവരുടെയും കയ്യിൽ ഒരു സമ്മാനപ്പെട്ടിയുണ്ടാവണെ. സങ്കടപ്പെട്ട മുഖവുമായി വരുന്ന കൂട്ടുകാരെ ഒരു കളിപ്പാട്ടം കൂടി കൊടുത്ത് കെട്ടിപ്പിടിച്ച് ഒരുമ്മകൂടി കൊടുത്ത് നമ്മുടെ കൂടെ കൂട്ടാം. നിങ്ങൾ റെഡിയല്ലേ....'

മകന്‍റെ ആശയമായിരുന്നു.  അങ്ങനെയൊരു ആഗ്രഹം പറഞ്ഞപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ല. അമ്മ മകന് വേണ്ടി ഒരു ഫേസ് ബുക്ക് പോസ്റ്റിട്ടു. അർമിൻ അംജാദും അനിയത്തി അർദിൻ അംജാദും കൂടി ദുരിതബാധിതരായ കുട്ടികള്‍ക്ക് വേണ്ടി പുസ്തകങ്ങളും യൂണിഫോമും കുടയും പെൻസിലും പേനയുമൊക്കെ ശേഖരിക്കും. അവരവര്‍ക്ക് അത്യാവശ്യമുള്ളത് മാത്രം എടുത്തിട്ട് ബാക്കി വരുന്നതെല്ലാം കൂട്ടുകാർക്കായി കൊടുക്കാമെന്നായിരുന്നു അർമിൻറെ ആശയം. 

ഈ അവധിക്കാലത്ത് ബന്ധുക്കളുടെയും അയല്‍ക്കാരുടെ കൈയില്‍ നിന്നും കിട്ടുന്ന എല്ലാം ചേർത്ത് വച്ച്  സ്കൂള്‍ തുറക്കുമ്പോള്‍ ടീച്ചറെ ഏല്‍പ്പിക്കുക. മാത്രമല്ല കുടുക്കയില്‍ സൂക്ഷിച്ച പണവും  ഓണക്കാടി ഉപേക്ഷിച്ച് കിട്ടുന്ന പണവും ദുരിതബാധിതർക്കായി നല്‍കാം. നിങ്ങളും കൂടേക്കൂടാമോ ? അവധിക്കാലം കഴിഞ്ഞ് ചെല്ലുംപോൾ എല്ലാവരുടെയും കയ്യിൽ ഒരു സമ്മാനപ്പെട്ടിയുണ്ടാവണെ. സങ്കടപ്പെട്ട മുഖവുമായി വരുന്ന കൂട്ടുകാരെ ഒരു കളിപ്പാട്ടം കൂടി കൊടുത്ത് കെട്ടിപ്പിടിച്ച് ഒരുമ്മകൂടി കൊടുത്ത് നമ്മുടെ കൂടെ കൂട്ടാം. നിങ്ങൾ റെഡിയല്ലേ....' എന്ന് ചോദിച്ചു കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. അർമിൻ അംജാദിന്‍റെ അമ്മ അനു അഷ്റഫ് വൈക്കം ഗവ.ബോയ്സ് എച്ച് എസ് എസ് സ്കൂള്‍ അധ്യാപികയാണ്. അർമിന്‍ ഗവ.യുപിഎസ്   വിദ്യാർത്ഥിയാണ് 

ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:  

എൻറെ മകനു വേണ്ടിയാണ് ഈ പോസ്റ്റ്. അവൻറെ ആശയമാണ്. പറ്റുമെന്കിൽ നിങ്ങളുടെ കുട്ടികളോടും ഈ ആശയം പൻകു വക്കുക. അവർക്ക് കഴിയുന്നത് അവരും ചെയ്യട്ടെ . 'കൂട്ടുകാരെ, എൻറെ പേര് അർമിൻ അംജാദ്. ഞാനും എൻറെ അനിയത്തി അർദിൻ അംജാദും കൂടി ഒരു പരിപാടി തുടങ്ങുകയാണ്. വെള്ളപ്പൊക്കത്തിൽ പുസ്തകങ്ങളും യൂണിഫോമും കുടയും പെൻസിലും പേനയുമൊക്കെ നഷ്ടപ്പെട്ട കൂട്ടുകാർക്ക് ഞങ്ങൾ അതൊക്കെ ശേഖരിച്ച് നൽകും. എനിക്കത്യാവശ്യമുള്ളതു മാത്രം എടുത്തിട്ട് ബാക്കി എൻറെ കൈയ്യിലുള്ളതൊക്കെയും പിന്നെ ബന്ധുക്കാരുടെയും അയൽക്കാരുടെ കയ്യിൽ നിന്നും കിട്ടുന്നതും കൂടി ചേർത്ത് വച്ച് സ്കൂൾ തുറക്കുംപോൾ ടീച്ചറിനെ ഏൽപിക്കും. ഞങ്ങൾ ഇപ്പോഴേ കളക്ഷൻ തുടങ്ങി. പിന്നെ ഞങ്ങൾക്ക് പൈസ സൂക്ഷിക്കാനുള്ള ഒരു കുടുക്കയുണ്ട്. അതിലെ പൈസയും ഒാണക്കോടി വേണ്ടന്ന് വച്ച് ആപൈസയും കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കും. നിങ്ങളും ഞങ്ങളുടെ കൂടെ കൂടാമോ? അവധിക്കാലം കഴിഞ്ഞ് ചെല്ലുംപോൾ എല്ലാവരുടെയും കയ്യിൽ ഒരു സമ്മാനപ്പെട്ടിയുണ്ടാവണെ. സങ്കടപ്പെട്ട മുഖവുമായി വരുന്ന കൂട്ടുകാരെ ഒരു കളിപ്പാട്ടം കൂടി കൊടുത്ത് കെട്ടിപ്പിടിച്ച് ഒരുമ്മകൂടി കൊടുത്ത് നമ്മുടെ കൂടെ കൂട്ടാം. നിങ്ങൾ റെഡിയല്ലേ....'


 

click me!