ആലപ്പുഴ: ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യംചെയ്ത വനിതാ ടിടിഇക്ക് നേരെ കയ്യേറ്റശ്രമം നടത്തിയ യുവാവ് പിടിയിൽ. തിരുവല്ല കണ്ടനാട്ടുചിറയിൽ വീട്ടിൽ മനീഷ് (27) ആണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ട് 6.20ന് ഏറനാട് എക്‌സ്‌പ്രസിലെ ഡി-3 കോച്ചിലാണ് സംഭവമുണ്ടായത്. ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യംചെയ്തതിലുള്ള വിരോധത്തെത്തുടർന്ന് ഇയാൾ ടിടിഇയെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.
ടിടിഇ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കായംകുളത്തുനിന്നാണ് ജിആർപിഎഫ് പൊലീസ് പ്രതിയെ പിടികൂടിയത്. ആലപ്പുഴയിൽനിന്ന് കൊല്ലത്തേക്ക് പോകാനാണ് താൻ ട്രെയിനിൽ കയറിയതെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. എന്നാൽ ഈ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. തിരുവല്ലയിൽനിന്ന് ആലപ്പുഴയിലെത്തി കൊല്ലത്തേക്ക് യാത്ര ചെയ്യേണ്ട സാഹചര്യമെന്താണെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. പ്രതിക്കെതിരെ ഗുരുവായൂർ പൊലീസ് സ്റ്റേഷനിൽ മറ്റൊരു കേസും നിലവിലുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam