എടശ്ശേരി ബാറിൽ യുവനടനും ഗായകനും പങ്കെടുത്ത ഡിജെ പാർട്ടി, വൈൻ ഗ്ലാസുകൊണ്ട് യുവതി യുവാവിനെ കുത്തി, നാടകീയ സംഭവങ്ങൾ

Published : Jun 29, 2025, 08:04 AM IST
Kochi bar attack update

Synopsis

യുവ സിനിമ താരവും മുതിർന്ന പിന്നണി ഗായകനും സിനിമ- സീരിയൽ പ്രവർത്തകരുമടക്കം പങ്കെടുത്ത ഡിജെ പാർട്ടിക്കിടെയായിരുന്നു അക്രമം.

കൊച്ചി: എറണാകുളത്ത് കത്രിക്കടവ് റോഡിൽ ബാറിലുണ്ടായ സംഘർഷത്തിൽ യുവാവിന് വൈൻ ഗ്ലാസുകൊണ്ട് കുത്തേറ്റ സംഭവത്തിൽ യുവതി കസ്റ്റഡിയിൽ. കൊച്ചി എടശ്ശേരി മില്ലേനിയൻസ് ബാറിലെ ഡിജെ പാർട്ടിക്കിടെയാണ് സംഭവം. പാർട്ടിക്കിടെയുണ്ടായ സംഘർഷത്തിനിടെയാണ് ആക്രമണം. സംഭവത്തിൽ ഉദയം പേരൂർ സ്വദേശിനിയായ ജലീഷ സാഗറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തൊടുപുഴ സ്വദേശിയായ ബഷീർ എന്ന യുവാവിനെയാണ് ജലീഷ ആക്രമിച്ചത്.

യുവ സിനിമ താരവും മുതിർന്ന പിന്നണി ഗായകനും സിനിമ- സീരിയൽ പ്രവർത്തകരുമടക്കം പങ്കെടുത്ത ഡിജെ പാർട്ടിക്കിടെയായിരുന്നു അക്രമം. തന്നോട് അപമര്യാദയായി പെരുമാറിയതിനാലാണ് ആക്രമിച്ചതെന്ന് ജലീഷ പൊലീസിന് മൊഴി നൽകി. യുവാവ് തന്നെ മോശമായി സ്പർശിച്ചുവെന്നും ഇതാണ് താൻ പ്രതികരിച്ചതെന്നും യുവതി പറഞ്ഞു. ജലീഷ വൈൻ ക്ലാസുകൊണ്ട് യുവാവിനെ ചെവിക്ക് പിന്നാണ് ആക്രമിച്ചത്.

യുവാവിന്‍റെ പരിക്ക് സാരമുള്ളതല്ല. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവിനെ ആക്രമിച്ച യുവതിയെ പുലർച്ചെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുട്ട് ഗ്രാമത്തിൽ ഒളിവ് ജീവിതം! ബന്ധുവീട്ടില്‍ താമസിക്കുന്നതിനിടെ 13കാരിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞ യുവാവിനെ പിടികൂടി
കോസ്റ്റൽ പൊലീസിനായുള്ള ബെർത്ത് നിർമ്മാണം നടക്കുന്നതിനിടെ കോൺക്രീറ്റ് പാളി തകർന്ന് വീണു, ഹാർബറിൽ ഗർത്തം രൂപപ്പെട്ടു