
കോഴിക്കോട്: കനത്ത മഴയെ തുടർന്ന് വനംവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തകയിലേക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും മാറ്റി. (ജനറൽ/എൻസിഎ) (കാറ്റഗറി നമ്പർ: 027/2022, 303/2022 etc) തസ്തികകളുടെ വനിതകൾക്കായി ജൂൺ 26, 27, 28 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും, കായികക്ഷമത പരീക്ഷയുമാണ് പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവെച്ചത്. പബ്ലിക് സർവീസ് കമ്മീഷൻ കോഴിക്കോട് ജില്ലാ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
എച്ച്.ഡി.സി.എം അപേക്ഷാ തിയതി നീട്ടി
പൂജപ്പുരയിലുള്ള ഇൻസ്റ്റിറ്റ്‌റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മന്റിൽ ഓഗസ്റ്റിൽ ആരംഭിക്കുന്ന ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേറ്റീവ് മാനേജ്മന്റ് (എച്ച്.ഡി.സി.എം) കോഴ്‌സിലേക്കുള്ള അപേക്ഷ തിയതി ജൂലൈ 15 വരെ നീട്ടി. സഹകരണ വകുപ്പിലും, കേരള ബാങ്ക് ഉൾപ്പെടെയുള്ള സഹകരണ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യതയാണ് എച്ച്.ഡി.സി.എം. ഒരു വർഷമാണ് കോഴ്‌സിന്റെ കാലാവധി. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾ www.icmtvm.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9495953602, 9946793893
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam