അഭിഭാഷകനെതിരെ കേസെടുത്തതിന് അധിക്ഷേപം; ജില്ലാ ജഡ്ജിക്കെതിരെ വനിതാ സിഐയുടെ പരാതി

Published : Dec 18, 2021, 08:21 AM ISTUpdated : Dec 18, 2021, 08:25 AM IST
അഭിഭാഷകനെതിരെ കേസെടുത്തതിന് അധിക്ഷേപം; ജില്ലാ ജഡ്ജിക്കെതിരെ വനിതാ സിഐയുടെ പരാതി

Synopsis

ജഡ്ജി തന്നെ അധിക്ഷേപിക്കുകയും കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തെന്നാണ് വനിതാ സിഐയുടെ പരാതി. 

കോഴിക്കോട്: കോഴിക്കോട് ജില്ലാ ജഡ്ജിക്കെതിരെ(District judge) പരാതിയുമായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍(Circle Inspector). കോഴിക്കോട് ജില്ലാ ജഡ്ജി പി. രാഗിണിക്കെതിരെ ടൗൺ സിഐ(town ci) അനിതകുമാരിയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക്(city police commissioner) പരാതി നല്‍കിയത്. ജില്ലാ കോടതിയിലെ(District Court) അഭിഭാഷകനെതിരെ കേസ് എടുത്തതിന് തന്നെ വിളിച്ചുവരുത്തി അധിക്ഷേപിച്ചെന്നാണ് പരാതി. പരാതിയെക്കുറിച്ച് അന്വേഷണമാരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ്ജ് പറഞ്ഞു. 

മോഷണക്കേസ് പ്രതിയെ കോടതി വളപ്പില്‍ വച്ച് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച പൊലീസ് സംഘത്തെ തടഞ്ഞതിനാണ് കോഴിക്കോട് കോടതിയിലെ അഭിഭാഷകനും ബാര്‍ അസോസിയേഷന്‍ നേതാവുമായ പിവി മോഹന്‍ലാലിനെതിരെ ബുധനാഴ്ച ടൗണ്‍ പൊലീസ് കേസെടുത്തത്. സംഭവത്തെത്തുടര്‍ന്ന് ബാർ അസോസിയേഷന്‍ ജില്ലാ ജഡ്ജിയെ പ്രതിഷേധമറിയിച്ചു. പിന്നാലെയാണ് ടൗണ്‍ സിഐ അനിതകുമാരിയെ ജഡ്ജി പി. രാഗിണി വിളിച്ചുവരുത്തിയത്. 

ജഡ്ജി തന്നെ അധിക്ഷേപിക്കുകയും കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തെന്നാണ് അനിത കുമാരിയുടെ പരാതി. അഭിഭാഷകനെതിരെ റിപ്പോർട്ട് നല്‍കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാന്‍ ജഡ്ജി ആവശ്യപ്പെട്ടതായും അനിതകുമാരി സിറ്റി പോലീസ് കമ്മീഷണർക്ക് നല്‍കിയ പരാതിയിലുണ്ട്. പരാതി പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷണര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം ടൗൺ സിഐക്കെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് കോഴിക്കോട് ബാർ അസോസിയേഷന്‍ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍
മൂന്നാറിൽ ഇറങ്ങിയ കടുവയും മൂന്ന് കുട്ടികളും; പ്രചരിക്കുന്നു ദൃശ്യങ്ങൾ ഛത്തീസ്ഗഡിൽ നിന്നുള്ളതെന്ന് വനംവകുപ്പ്