വനിത സിവില്‍ പൊലീസ് ഓഫീസർ മരിച്ച നിലയിൽ

Published : Sep 16, 2024, 03:16 PM ISTUpdated : Sep 16, 2024, 09:39 PM IST
വനിത സിവില്‍ പൊലീസ് ഓഫീസർ മരിച്ച നിലയിൽ

Synopsis

കല്ലമ്പലത്തുള്ള വീട്ടിൽ അനിതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് വനിത സിവില്‍ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ അനിതയെ (46) ആണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കല്ലമ്പലം നാവായിക്കുളത്തെ പുതുതായി നിര്‍മിച്ച വീട്ടിൽ അനിതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

രാവിലെ ജോലിയിൽ ഉണ്ടായിരുന്ന അനിത, ഉച്ചഭക്ഷണത്തിന് നാവായിക്കുളത്തെ വീട്ടില് പോയതായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ബന്ധുക്കള്‍ അനിതയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്  മുൻ സബ് ഇന്‍സ്പെക്ടർ  പ്രസാദ് ആണ് ഭര്‍ത്താവ് . രണ്ട് മക്കളുണ്ട്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.  മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

വനിത ഡോക്ടറുടെ കൊലപാതകം; സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാരെ വീണ്ടും ചർച്ചക്ക് ക്ഷണിച്ച് മമത

ആനയെ കണ്ട് കാര്‍ നിര്‍ത്തി, പാഞ്ഞടുത്ത കാട്ടാന ഇന്നോവ കാര്‍ തകര്‍ത്തു, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിറക് വച്ചതിനടിയിൽ അനക്കം, ചെന്ന് നോക്കിയപ്പോൾ 11 അടി നീളമുള്ള പെരുമ്പാമ്പ്; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി
സംശയാസ്പദ സാഹചര്യത്തിൽ 2 യുവാക്കൾ, സ്കൂട്ടറിലെ ചാക്കിൽ 16 കിലോ കഞ്ചാവ്; പരിശോധനക്കിടെ മുങ്ങിയ മുഖ്യ പ്രതി മാസങ്ങൾക്കു ശേഷം പിടിയിൽ