കൊച്ചിയില്‍ ചാക്കിൽ പൊതിഞ്ഞനിലയിൽ സ്ത്രീയുടെ മൃതദേഹം; വീട്ടുടമസ്ഥൻ പൊലീസ് കസ്റ്റഡിയില്‍, കൊലപാതകമെന്ന് സംശയം

Published : Nov 22, 2025, 09:12 AM IST
 dead body ‌

Synopsis

തേവര കോന്തുരുത്തിയില്‍ ജോര്‍ജ് എന്നയാളുടെ വീടിന് സമീപം ഇടനാഴിയിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊച്ചി: എറണാകുളം തേവരയിൽ സ്ത്രീയുടെ ജഡം ചാക്കിൽ പൊതിഞ്ഞനിലയിൽ കണ്ടെത്തി. കോന്തുരുത്തി പള്ളിക്ക് സമീപമുള്ള വീട്ടിലേക്കുള്ള വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ വീട്ടുടമസ്ഥൻ ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ പ്രദേശത്ത് എത്തിയ ശുചീകരണതൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹത്തിനടുത്ത് ജോർജ് ഇരിക്കുന്നതായാണ് കണ്ടതെന്ന് ശുചീകരണതൊഴിലാളികള്‍ പറയുന്നത്. എന്നാല്‍ സംഭവത്തെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് ജോര്‍ജിന്‍റെ മൊഴി. അതേസമയം, ജോർജ് ചാക്ക് അന്വേഷിച്ച് നടന്നിരുന്നുവെന്ന് സമീപവാസികള്‍ പൊലീസിനോട് പറഞ്ഞു. കൊലപാതകമാണോ എന്നാണ് പൊലീസ് സംശയിക്കുന്നുണ്ട്. സൗത്ത് എസിപി ഉൾപ്പെടെയുള്ള ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചു.

PREV
Read more Articles on
click me!

Recommended Stories

സ്കൂൾ ബസും ശബരിമല തീർത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരിൽ ഒരാൾ റോഡിലേക്ക് തെറിച്ച് വീണു
ചുമരുകളിൽ രക്തക്കറ, ജനൽചില്ലുകൾ എറിഞ്ഞുടച്ചു, ഓട്ടോയും ബൈക്കും അടിച്ചുതകർത്തു; കാരണം മുൻവൈരാഗ്യം, പ്രതികളെ തേടി പൊലീസ്