
കായംകുളം : ദേശീയപാതയിൽ ഹരിപ്പാട് താമല്ലാക്കലിൽ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭാര്യയും മരിച്ചു. പുള്ളിക്കണക്കു കന്നിമേൽ മിനി (42, രജനി) യാണ് മരിച്ചത്. അപകടത്തിൽ ഭർത്താവ് ചന്ദ്രബാബു (വാവാച്ചി) നേരത്തെ മരിച്ചിരുന്നു. ഈ മാസം 11-നാണ് അപകടം ഉണ്ടായത്.
വൈക്കത്ത് നിന്നും കൊല്ലത്തേക്ക് പോയ കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ ഹരിപ്പാട് ഭാഗത്തുനിന്നും കരുവാറ്റയിലേക്ക് പോവുകയായിരുന്ന ചന്ദ്രബാബുവും ഭാര്യ രജനിയും സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. 25-ന് ഇവർ പുതുതായി പണികഴിപ്പിച്ച വീടിന്റെ വാസ്തുബലിയാണ്. ഇതിന് ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കുന്നതിനായി പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. മക്കൾ. അരുൺബാബു, അഖിൽബാബു.
സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങി; കോട്ടയത്ത് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം