പ്രതിശ്രുതവരനൊപ്പം യാത്ര ചെയ്യവെ സ്കൂട്ടർ മറിഞ്ഞു, കെഎസ്ആ‍ർടിസി ബസിന് അടിയിൽപ്പെട്ട് യുവതി മരിച്ചു

Published : Sep 22, 2021, 08:44 AM ISTUpdated : Sep 22, 2021, 08:49 AM IST
പ്രതിശ്രുതവരനൊപ്പം യാത്ര ചെയ്യവെ സ്കൂട്ടർ മറിഞ്ഞു, കെഎസ്ആ‍ർടിസി ബസിന് അടിയിൽപ്പെട്ട് യുവതി മരിച്ചു

Synopsis

ബസ് സ്കൂട്ടറിനെ ഓവ‍ടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ട‍ർ റോഡിൽ നിന്ന് തെന്നിമാറി...

കോട്ടയം:പ്രതിശ്രുത വരനൊപ്പം സഞ്ചരിക്കവെ സ്കൂട്ട‍‌‍ർ മറിഞ്ഞ് കെഎസ്ആ‍ർടിസി ബസിന് അടിയിൽപ്പെട്ട് യുവതി മരിച്ചു. മാമ്മൂട് സ്വദേശി സുബി ജോസഫ് ആണ് മരിച്ചത്. 25വയസ്സായിരുന്നു. ചൊവ്വാഴ്ച അഞ്ചരയോടെയായിരുന്നു സംഭവം. വാഴൂ‍ർ റോഡിൽ പൂവത്തും മൂടിന് സമീപമാണ് അപകടം നടന്നത്. 

കുമളിയിൽ നിന്ന് കായം കുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആ‍ടിസി ബസിന്‍റെ അതേ ദിശയിലാണ് സ്കൂട്ടറും സഞ്ചരിച്ചിരുന്നത്. ബസ് സ്കൂട്ടറിനെ ഓവ‍ടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ട‍ർ റോഡിൽ നിന്ന് തെന്നിമാറി. സുബി സ്കൂട്ടറിൽ നിന്ന് കെഎസ്ആ‍‍ർടിസിയുടെ അടിയിലേക്ക് വീഴുകയായിരുന്നു. സ്കൂട്ട‍ർ ഓടിച്ചിരുന്ന പ്രതിശ്രുത വരൻ രക്ഷപ്പെട്ടു. സബി - ബിജി ദമ്പതികളുടെ ഏകമകളാണ് സുബി. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എന്നെ സ്ഥാനാർഥിയാക്കി എല്ലാവരും മുങ്ങി, പോസ്റ്ററും പിടിച്ച് ബിജെപി സ്ഥാനാർഥി; ഒടുവിൽ സംഭവിച്ചത് ഇങ്ങനെ
കുട്ടികളേ സന്തോഷവാര്‍ത്ത! ഇത്തവണ ക്രിസ്മസ് അവധി പത്ത് ദിവസമല്ല, അതിലുമേറെ, ഉത്തരവെത്തി, യാത്രകളും ആഘോഷങ്ങളും പ്ലാൻ ചെയ്തോളൂ