പിപിഎ കിറ്റ് ധരിച്ച്, ആംബുലന്‍സിനുള്ളില്‍ പിഎസ്എസി പരീക്ഷ എഴുതി കൊവിഡ് ബാധിതയായ ഡോക്ടര്‍

By Web TeamFirst Published Jan 23, 2021, 4:22 PM IST
Highlights

പി. എസ്.സി. പരീക്ഷാകേന്ദ്രമായ കിണാശ്ശേരി ജി.വി.എച്ച്.എസ്.എസ് കോമ്പൗണ്ടിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അഞ്ജുഷക്ക് പരീക്ഷ എഴുതാൻ സൗകര്യമൊരുക്കിയത്.

കോഴിക്കോട്: പി.പി.ഇ കിറ്റ് ധരിച്ച് ആംബുലൻസിൽ ഇരുന്ന് പി.എസ്.സി. പരീക്ഷ എഴുതി കൊവിഡ് 19 ബാധിച്ച വനിതാ ഡോക്ടര്‍. കോഴിക്കോട് മെഡിക്കൽ കോളേജിലെ പി.ജി.വിദ്യാർത്ഥിയും പാലാഴി പാല നമ്പിടിപറമ്പത്ത് എൻ. അനിരുദ്ധന്റെ മകളുമായ അഞ്ജുഷയാണ് ആംബുലൻസിൽ ഇരുന്ന് എഴുതിയത്.

കഴിഞ്ഞ വെള്ളിയാഴ്ച പി.എസ്.സി. നടത്തിയ അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്കുള്ള ഒബ്ജക്ടീവ്
ടൈപ്പ് എഴുത്തുപരീക്ഷയാണ് അഞ്ജുഷ ആംബുലൻസിൽ പി.പി.ഇ. കിറ്റ് ഉൾപ്പെടെ ധരിച്ച് എഴുതിയത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡിൽ ഡ്യൂട്ടി ചെയ്തിരുന്ന അഞ്ജുഷയ്ക്ക് ജനുവരി 17-നാണ് കൊവിഡ് 19 സ്ഥിരീകരിക്കുന്നത്. 

പി. എസ്.സി. പരീക്ഷാകേന്ദ്രമായ കിണാശ്ശേരി ജി.വി.എച്ച്.എസ്.എസ് കോമ്പൗണ്ടിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അഞ്ജുഷക്ക് പരീക്ഷ എഴുതാൻ സൗകര്യമൊരുക്കിയത്. രാവിലെ 7.30 മുതൽ 9.15-വരെയായിരുന്നു പരീക്ഷ. മെഡിക്കൽ കോളേജിലെ ഡോക്ടർ അജുകൃഷ്ണൻറെ ഭാര്യയാണ് അഞ്ജുഷ.

click me!