ബൈക്കിൽ മടപ്പള്ളി കോളേജ് ഗ്രൗണ്ടിൽ വ്യായാമത്തിനു പോകുമ്പോഴാണ് സുബിൻ അപകടത്തിൽപ്പെട്ടത്.

കോഴിക്കോട്: കോഴിക്കോട് വാഹനാപകടത്തിൽ യുവാവ് മരിച്ചു. ഒഞ്ചിയം നെല്ലാച്ചേരി ചാരി താഴക്കുനി സുബിൻ ബാബു (30) ആണ് മരിച്ചത്. വടകര കണ്ണൂക്കര ദേശീയപാതയിൽമടപ്പളളിക്കും കേളുബസാറിനുമിടയിൽ മാച്ചിനാരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് യുവാവ് മരിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് അപകടം നടന്നത്. 

ബൈക്കിൽ മടപ്പള്ളി കോളേജ് ഗ്രൗണ്ടിൽ വ്യായാമത്തിനു പോകുമ്പോഴാണ് സുബിൻ അപകടത്തിൽപെട്ടത്. തമിഴ്നാട് രജിസ്ട്രേഷൻ ലോറി ഇടിച്ചാണ് മരണം. ബാബുവിന്റെയും ലളിതയുടെയും മകനാണ്. സഹോദരി: സുമി. സംസ്കാരം വ്യാഴാഴ്ച രാത്രി പത്തിന് നടക്കും. അതേസമയം മറ്റൊരു വാഹനാപകടത്തിൽ നാല് മാസം പ്രായമുള്ള കുഞ്ഞടക്കം മൂന്ന് പേർ മരിച്ചു. തിരുവനന്തപുരം പള്ളിപ്പുറത്ത് നടന്ന വാഹനാപകടത്തിലാണ് മൂന്ന് ജീവൻ പൊലിഞ്ഞത്.

കെഎസ്ആർടിസി ബസ്സും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. നാല് ദിവസം പ്രായമായ കൈക്കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്. നവജാത ശിശുവും അമ്മൂമ്മ ശോഭയും ഓട്ടോ ഡ്രൈവർ സുനിലുമാണ് മരിച്ചത്. പ്രസവാനന്തരം ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. കുഞ്ഞിന്‍റെ അമ്മയും അച്ഛനും പരിക്കേറ്റ് ചികിത്സയിലാണെന്നാണ് വിവരം.

Read More :  ഹോൾസെയിൽ കച്ചവടത്തിന് 8 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ, വീട്ടിൽ മിന്നൽ റെയ്ഡ്; യുവാവ് പിടിയിൽ