
മലപ്പുറം: കൊണ്ടോട്ടി (kondotty) വാഴക്കാട് യുവതിയെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട (murder) നിലയില്‍ കണ്ടെത്തി. ഇളംപിലാറ്റാശ്ശേരി ഷാക്കിറയെ (Shakira-27) ആണ് വീടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ ഭര്‍ത്താവ് അനന്തായൂര്‍ സ്വദേശി സമീറിനായി പൊലീസ് (Police) അന്വേഷണം തുടങ്ങി. ഷാക്കിറയുടെ കഴുത്തില്‍ കയര്‍ കുരുക്കിയാണ് കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവ് സമീര്‍. കൊലപാതകത്തിന് ശേഷം ഇയാളെ കാണാനില്ല
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. പൊലീസില്‍ വിവരം അറിയിച്ചതോടെ വാഴക്കാട് പൊലീസ് സ്ഥലത്തെത്തി. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് മുങ്ങിയതാകാം എന്ന നിഗമനത്തിലാണ് പൊലീസ്. ഇയാളെ പിടികൂടുന്നതിന് അന്വേഷണം ഊര്‍ജിതമാക്കി.
ആരാണീ അഭിഷേക് ബൈജു ? നിതിനയുടെ കൊലയാളി കോളേജിൽ സമർപ്പിച്ച രേഖകൾ
ഇടുക്കിയിൽ കൗമാരക്കാരിയെ പീഡിപ്പിച്ചതായി പരാതി, ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
'നിതിന മോളെ കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ല', കൊലപാതകത്തിന്റെ കാരണം വെളിപ്പെടുത്തി അഭിഷേക്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam