നെയ്യാറ്റിൻകരയിൽ യുവതി തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ

Published : Jun 26, 2020, 12:56 PM ISTUpdated : Jun 26, 2020, 01:29 PM IST
നെയ്യാറ്റിൻകരയിൽ യുവതി തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ

Synopsis

അജിതയും ഭർത്താവ് രാജുവും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായും, അജിത ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

തിരുവന്തപുരം: നെയ്യാറ്റിൻകര മലയിൽ തോട്ടത്തിൽ വീട്ടിൽ സ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 45കാരിയായ അജിതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാതി നഗ്നമായ നിലയിലും കാൽ തറ തൊട്ട നിലയിലുമായിരുന്നു മൃതദേഹം. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ്  ബന്ധുക്കളുടെയും നാട്ടുകാരുടെയും  ആരോപിണം. 

അജിതയും ഭർത്താവ് രാജുവും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായും, അജിത ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നും ബന്ധുക്കൾ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത്  മാരായമുട്ടം പൊലീസ്  അന്വേഷണം തുടങ്ങി. ഫോറൻസിക് പരിശോധനയ്ക്കും ഇൻക്വസ്റ്റിനും ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

30 വർഷത്തിന് ശേഷം ആദ്യം, ദേശീയ തലത്തിൽ അംഗീകാരം സ്വന്തമാക്കി പെരിയാർ പശു
മാധ്യമപ്രവർത്തകരുടെ ഇടപെടൽ, പൊലീസിൻ്റെ കരുതൽ; യുവാവിന് ഒടുവിൽ സ്വന്തം കുടുംബത്തിന്റെ തണൽ