മലപ്പുറത്ത് വിവാഹ പിറ്റേന്ന് യുവതി കാമുകനൊപ്പം ഒളിച്ചോടി; കാർ നിർത്താൻ ആവശ്യപ്പെട്ട് കടന്നുകളഞ്ഞു

Published : May 12, 2025, 10:44 AM ISTUpdated : May 12, 2025, 10:49 AM IST
മലപ്പുറത്ത് വിവാഹ പിറ്റേന്ന് യുവതി കാമുകനൊപ്പം ഒളിച്ചോടി; കാർ നിർത്താൻ ആവശ്യപ്പെട്ട് കടന്നുകളഞ്ഞു

Synopsis

വിവാഹ പിറ്റേന്ന് യുവതി കാമുകനോടൊപ്പം ഒളിച്ചോടി

മലപ്പുറം: മലപ്പുറത്ത് വിവാഹ പിറ്റേന്ന് യുവതി കാമുകനോടൊപ്പം ഒളിച്ചോടി. മലപ്പുറം പരപ്പനങ്ങാടിയിൽ ആണ് സംഭവം. വെള്ളിയാഴ്ചയായിരുന്നു യുവതിയുടെ വിവാഹം. ശനിയാഴ്ച ഭർത്താവിനൊപ്പം വിവാഹ സൽക്കാരത്തിന് പോകുമ്പോൾ ഒരു സുഹൃത്തിനെ കാണണമെന്നും കാർ നിർത്താനും യുവതി ആവശ്യപ്പെട്ടു. പിന്നാലെ കാമുകന്‍റെ വാഹനത്തിൽ ഇവർ കടന്നു കളയുകയായിരുന്നു. ഭർതൃ വീട്ടുകാർ പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകി. ഇതോടെ താനൂർ ഉള്ള കാമുകന്‍റെ വീട്ടിൽ നിന്ന് യുവതിയെ കണ്ടെത്തി പൊലീസ് കോടതിയിൽ ഹാജരാക്കി. കാമുകനൊപ്പം പോകാൻ അനുവദിക്കണമെന്ന് യുവതിയുടെ ആവശ്യപ്രകാരം, കോടതി ഇതിന് അനുമതി നൽകി.

PREV
Read more Articles on
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്