ഓൺലൈൻ തട്ടിപ്പിലുടെ യുവതിക്ക് നഷ്ടമായത് 12 ലക്ഷം രൂപ; അക്കൗണ്ടുകൾ നിരീക്ഷിച്ച് പ്രതികളെ പൊക്കി പൊലീസ്

Published : Jun 22, 2024, 03:03 AM IST
ഓൺലൈൻ തട്ടിപ്പിലുടെ യുവതിക്ക് നഷ്ടമായത് 12 ലക്ഷം രൂപ; അക്കൗണ്ടുകൾ നിരീക്ഷിച്ച് പ്രതികളെ പൊക്കി പൊലീസ്

Synopsis

യുവതിക്ക് നഷ്ടമായ പണം എങ്ങോട്ടാണ് പോയതെന്ന് കണ്ടെത്താൻ പൊലീസ് വിശദമായ അന്വേഷണം നടത്തി. ഇതിനൊടുവിലാണ് അന്വേഷണം മലപ്പുറത്തേക്ക് നീങ്ങിയത്.

ആലപ്പുഴ:  ഓൺലൈൻ തട്ടിപ്പിലുടെ ആലപ്പുഴയിൽ യുവതിയുടെ 12 ലക്ഷം രുപ കവർന്ന സംഭവത്തിൽ നാലു പേർ പൊലീസ് പിടിയിലായി. മലപ്പുറം സ്വദേശികളായ ഉമ്മർ അലി (34), ഷെമീർ അലി (34), അക്ബർ (32), മുഹമ്മദ് റിൻഷാദ് എന്നിവരാണ് അറസ്റ്റിലായത്. മോഷ്ടിച്ച പണം എവിടേക്കാണ് പോയതെന്ന് പരിശോധിച്ച പൊലീസ് അതിന് പിന്നാലെ നടത്തിയ അന്വേഷണമാണ് അറസ്റ്റുകളിൽ കലാശിച്ചത്.

പരാതിക്കാരിയായ യുവതിയുടെ നഷ്ടപ്പെട്ട പണം നിക്ഷേപിക്കപ്പെട്ട ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ ശേഖരിച്ച് പൊലീസ് വിശദമായ അന്വേഷണമാണ് നടത്തിയത്. ഇതിന് ഒടുവിൽ പ്രതികൾ മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്നതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ പൊലീസ് സംഘം പ്രതികളെ മലപ്പുറത്തു നിന്നും പിടികുടുകയായിരുന്നു. ഇതേ കേസുമായി ബന്ധപ്പെട്ട് ഇനിയും കൂടുതല്‍ പേര്‍ അറസ്റ്റിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. നിലവിൽ അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

വിദേശത്തും സ്വദേശത്തുമായി ഒളിവില്‍, നാട്ടിലെത്തിയതും പൊക്കി! കാറിന്റെ രഹസ്യ അറയില്‍ എംഡിഎംഎ കടത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റില്‍
ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു