
തിരുവനന്തപുരം: വെട്ടുതുറ കോൺവെന്റിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കന്യാസ്ത്രീയാകാൻ പഠിക്കുന്ന യുവതിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്നാട് തിരുപൂർ സ്വദേശി അന്നപൂരണി (27) യാണ് മരിച്ചത്. കോൺവെന്റിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ഇന്ന് രാവിലെ പ്രാർത്ഥനയ്ക്ക് വരാത്തതിനാൽ കൂടെയുള്ളവർ നോക്കുമ്പോഴാണ് അന്നപൂരണിയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയെന്ന് കഠിനംകുളം പൊലിസ് അറിയിച്ചു.
മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് കോൺവന്റ് അധികൃതർ പൊലീസിന് നൽകിയ മൊഴി. തുടർന്ന് വാതിൽ തള്ളിത്തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മഹാരാഷ്ട്രയിലെ വൈദിക സേവനം കഴിഞ്ഞ് ഒരു മാസം മുൻപാണ് അന്നപൂരണി കോൺവന്റിൽ തിരിച്ചെത്തിയത്. മുറിയിൽ നിന്ന് അന്നപൂരണി എഴുതിയതെന്ന് കരുതുന്ന കുറിപ്പാണ് കിട്ടിയിരിക്കുന്നത്. അന്നപൂരണിയുടെ മരണ വിവരം തിരുപ്പൂരിലെ ബന്ധുക്കളെ അറിയിച്ചു. തങ്ങളെത്തിയ ശേഷം തുടർ നടപടികൾ സ്വീകരിച്ചാൽ മതിയെന്ന് ബന്ധുക്കൾ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പ്രകാരം ബന്ധുക്കളെത്തുന്നതിനായി പൊലീസ് കാത്തിരിക്കുകയാണ്. ബന്ധുക്കളെത്തിയ ശേഷമേ ഇൻക്വസ്റ്റ് അടക്കമുള്ള തുടർ നടപടികളിലേക്ക് പൊലീസ് കടക്കൂവെന്നും അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam