
ആലപ്പുഴ: വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചതിന് വീട്ടമ്മയ്ക്ക് സമ്മാനമായി പുത്തൻ ഫ്രിഡ്ജ്. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി ആലപ്പുഴ പുറക്കാട് കുടുംബാംരോഗ്യ കേന്ദ്രം സംഘടിപ്പിച്ച സിവിക് സെൻസ് സമ്മാനപദ്ധതിയിലാണ് വീട്ടമ്മയായ വിഭയ്ക്ക് ഫ്രിഡ്ജ് സമ്മാനമായി ലഭിച്ചത്. ജി സുധാകരൻ എംഎൽഎയാണ് മത്സരത്തിന്റെ നറുക്കെടുപ്പ് നടത്തിയത്. എംഎൽഎ തന്നെ വിഭയ്ക്ക് സമ്മാനവും കൈമാറി.
മഴക്കാല പൂർവ ശുചീകരണത്തിന്റെ പ്രധാന്യം കൂടുതൽപേരിലേക്ക് എത്തിക്കാനായാണ് സിവിക് സെൻസ് എന്ന പേരിൽ മത്സരവും സമ്മാന പദ്ധതിയും ആവിഷ്കരിച്ചത്. വീട്ടിലെ പ്ലാസ്റ്റിക് മാലിന്യം ഹരിതകർമ സേനയ്ക്ക് കൈമാറുക, ആഹാര അവശിഷ്ടങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുക, കരിയില കത്തിക്കാതെ കരിയില കമ്പോസ്റ്റാക്കുക, മതിലിന് പുറത്തുള്ള പൊതുസ്ഥലം വൃത്തിയായി സൂക്ഷിക്കുക എന്നതായിരുന്നു മത്സരത്തിൽ പങ്കെടുക്കാനുള്ള നിബന്ധനകൾ. 115-ഓളം വീട്ടമ്മമാർ മത്സരത്തിൽ പങ്കെടുത്തു. 16 പേർ അവസാന റൗണ്ടിലെത്തി.നറുക്കെടുപ്പിലൂടെ വിഭയെ വിജയിയായി തെരഞ്ഞെടുക്കുകയായിരുന്നു. കുടുംബാംരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരും ജീവനക്കാരും സ്വന്തം ശമ്പളത്തിൽനിന്നുള്ള പണം ഉപയോഗിച്ചാണ് സമ്മാനപദ്ധതിയിലേക്കുള്ള സമ്മാനങ്ങൾ വാങ്ങിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam