കക്കാടംപൊയില്‍ സ്വിഫ്റ്റ് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു, യുവാവിനും യുവതിക്കും പരിക്കേറ്റു

Published : Aug 19, 2024, 07:30 PM IST
കക്കാടംപൊയില്‍ സ്വിഫ്റ്റ് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു, യുവാവിനും യുവതിക്കും പരിക്കേറ്റു

Synopsis

കാറിന്റെ ബ്രേക്കിന്റെ തകരാറാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പരിക്കേറ്റവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കോഴിക്കോട്: കക്കാടംപൊയില്‍ റോഡിലെ ആനക്കല്ലമ്പാറയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ക്ക് സാരമായി പരിക്കേറ്റു. കാറിലുണ്ടായിരുന്ന യുവതിക്കും യുവാവിനുമാണ് പരിക്കേറ്റത്. ഇവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. നിലമ്പൂർ രജിഷ്ട്രേഷനിലുള്ള സ്വിഫ്റ്റ് കാർ ആണ് അപകടത്തിൽപ്പെട്ടത്.

ഇന്ന് വൈകീട്ട് നാലോടെയാണ് അപകടം നടന്നത്. കക്കാടംപൊയില്‍ സ്ഥിരമായി അപകടം നടക്കുന്ന സ്ഥലത്തിന് അടുത്ത് വച്ചാണ് കാർ നിയന്ത്രണം വിട്ട്അ പകടം നടന്നത്. കാറിന്റെ ബ്രേക്കിന്റെ തകരാറാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പരിക്കേറ്റവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Read More : കൊടും ക്രൂരത; ബസിനുള്ളിൽ കൗമാരക്കാരിയെ കൂട്ട ബലാത്സംഗം ചെയ്തു, ഡ്രൈവർമാരും കണ്ടക്ടറുമടക്കം 5 പേർ അറസ്റ്റിൽ

PREV
Read more Articles on
click me!

Recommended Stories

പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി