Asianet News MalayalamAsianet News Malayalam

കൊടും ക്രൂരത; ബസിനുള്ളിൽ കൗമാരക്കാരിയെ കൂട്ട ബലാത്സംഗം ചെയ്തു, ഡ്രൈവർമാരും കണ്ടക്ടറുമടക്കം 5 പേർ അറസ്റ്റിൽ

ഡെറാഡൂൺ സ്റ്റാന്‍റിൽ വെച്ച് എല്ലാവരും ബസിൽ നിന്നുമിറങ്ങിയതിന് പിന്നാലെ  ദേവേന്ദ്രയും ധർമേന്ദ്രയും ചേർന്ന് കുട്ടിയെ ബലാത്സംഗം ചെയ്തു. ഇത് തൊട്ടടുത്ത ബസിലുണ്ടായിരുന്ന രണ്ട് ഡ്രൈവർമാർ കണ്ടു. പിന്നീട് ഇവരും ബസിലെത്തി പെൺകുട്ടിയെ ബലാത്സംഗം ചെയ്തു.

Teen girl gang raped in bus at Dehradun ISBT 3 govt staffers among 5 held
Author
First Published Aug 19, 2024, 7:01 PM IST | Last Updated Aug 19, 2024, 7:01 PM IST

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ സർക്കാർ ബസ്സിനുള്ളിൽ കൗമാരക്കാരി കൂട്ടബലാത്സം​ഗത്തിന് ഇരയാക്കിയ പ്രതികൾ പിടിയിൽ. ഓഗസ്റ്റ് 12നാണ് കൊടും ക്രൂരത അരങ്ങേറിയത്. വഴിയറിയാതെ ബസിൽ കയറിയ പെൺകുട്ടിയെ സർക്കാർ ബസിലെ ഡ്രൈവറും കണ്ടക്ടറും സുഹൃത്തുക്കളും ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.  17-ാം തീയതിയാണ് പെൺകുട്ടി കൊടിയ പീഡനത്തിന് ഇരയായ വിവരം പൊലീസ് പുറത്തുവിട്ടത്. ഡെറാഡൂണിലെ അന്തർസംസ്ഥാന ബസ് ടെർമിനലിലാണ് (ഐഎസ്.ബ.ടി)യുപി സ്വദേശിനിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്.  

സംഭവത്തിൽ സക്കാർ ബസിലെ ഡൈരവർമാരും കണ്ടക്ടറും ക്യാഷറുമടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റുചെയ്തു.  ധർമേന്ദ്ര കുമാർ(32), രാജ്പാൽ(57), ദേവേന്ദ്ര(52), രാജേഷ് കുമാർ സോങ്കർ(38), രവി കുമാർ(34) എന്നിവരാണ് പിടിയിലായത്. ഇതിൽ രവി കുമാർ യുപി സ്വദേശിയാണ്. ബാക്കി പ്രതികൾ ഉത്തരാഖണ്ഡുകാരുമാണ്. പീഡനം നടന്ന ബസ്സിലെ ഡ്രൈവറും കണ്ടക്ടറുമാണ് ധർമേന്ദ്ര കുമാറും ദേവേന്ദ്രയും. രവികുമാറും രാജ്പാലും മറ്റ് ബസ്സുകളിലെ ഡ്രൈവർമാരാണ്. ഉത്തരാഖണ്ഡ് റോഡ് വെയ്സിന്റെ ക്യാഷറാണ് പ്രതികളിലൊരാളായ രാജേഷ് കുമാർ സോങ്കറെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ഐ.എസ്.ബി.ടിയിലെ ബെഞ്ചിൽ ഒരു പെൺകുട്ടി തനിച്ച്  ഇരിക്കുന്നുവെന്ന വിവരം ലഭിച്ചതോടെയാണ് കൊടും ക്രൂരത പുറം ലോകം അറിഞ്ഞത്. 12-ന് വൈകിട്ടോടെയാണ് ശിശുക്ഷേമ സമിതി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി കുട്ടിയെ സർക്കാരിന്‍റെ കീഴിലുള്ള ബാൽനികേതനിലേക്ക് മാറ്റി. ഇവിടെവെച്ചു നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരം കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് ശിശുക്ഷേമ സമിതിയുടെ പരാതിയിൽ പട്ടേൽ ന​ഗർ പൊലീസ് പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തു. സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പടെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ബസ്സ് തിരിച്ചറിഞ്ഞതും പ്രതികളിലേക്ക് എത്തിയതും. 

ദില്ലിയിൽ വെച്ചാണ് പെൺകുട്ടിയെ പ്രതികൾ ആദ്യം കാണുന്നത്. ബസ് കണ്ടക്ടറായ ദേവേന്ദ്രയോട് എങ്ങിനെയാണ് പഞ്ചാബിലേക്ക് പോകേണ്ടതെന്ന് പെൺകുട്ടി ചോദിച്ചു. ഇയാൾ ഈ ബസിൽ കയറി ഡെറാഡൂണിലേക്ക് വരാനും അവിടെ വെച്ച് പഞ്ചാബിലേക്കുള്ള ബസിൽ കയറിയാൽ മതിയെന്നും പറഞ്ഞു.  തുടർന്ന് പെൺകുട്ടി ഇയാളുടെ ബസിൽ കയറി. ഡെറാഡൂൺ സ്റ്റാന്‍റിൽ വെച്ച് എല്ലാവരും ബസിൽ നിന്നുമിറങ്ങിയതിന് പിന്നാലെ  ദേവേന്ദ്രയും ധർമേന്ദ്രയും ചേർന്ന് കുട്ടിയെ ബലാത്സംഗം ചെയ്തു. ഇത് തൊട്ടടുത്ത ബസിലുണ്ടായിരുന്ന രണ്ട് ഡ്രൈവർമാർ കണ്ടു. പിന്നീട് ഇവരും ബസിലെത്തി പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. പ്രതികള്‍ വിവരം അറിയച്ചാണ്  ക്യാഷറായ രാജേഷ് കുമാർ സ്ഥലത്തെത്തിയത്. പിന്നീട് ഇയാളും ബെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

Read More :  ബിവറേജിന് മുന്നിൽ നിർത്തിയിട്ട ഓട്ടോ കാണാനില്ല, കിട്ടിയത് ആക്രിക്കടയിൽ; പ്രതികളെ പൊക്കിയ പൊലീസിന് ലോട്ടറി!

Latest Videos
Follow Us:
Download App:
  • android
  • ios