
തിരുവനന്തപുരം: ബ്യൂട്ടി പാലർ ജീവനക്കാരുടെ മുഖത്ത് മുളക് പൊടി വിതറി സ്വർണ മാലപ്പൊട്ടിക്കാൻ ശ്രമിച്ച സ്ത്രീ പിടിയിൽ. പർദ്ദ ധരിച്ചെത്തിയ സ്ത്രീയാണ് സ്ഥാപനത്തിനുള്ളിൽ കയറി അതിക്രമം നടത്തിയത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തൊളിക്കോട് സ്വദേശിനി മാലിനിയെ നാട്ടുകാർ പിടികൂടി പൊലിസിനെ ഏൽപ്പിച്ചു.
ഉച്ചയോടെയാണ് പർദ്ദ ധരിച്ചെത്തിയ മാലിനി മുടി വെട്ടണമെന്ന് ജീവനക്കാരിയായ ശ്രീക്കുട്ടിയോട് ആവശ്യപ്പെട്ടത്. ഒരു ബന്ധുകൂടി വരുമെന്നും അൽപ്പ സമയം കഴിഞ്ഞ് ശേഷം മുടിമുറിക്കാമെന്നും പറഞ്ഞു. ഏറെ നേരം കാത്തിരുന്ന ശേഷം ബ്യൂട്ടി പാലർലർ ജീനക്കാർ ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോഴാണ് പിന്നില്‍ നിന്നെത്തിയ മാലിനി മാലപൊട്ടിക്കാൻ ശ്രമിച്ചത്. പിടിവലിക്കിടെ പൊട്ടിയ മാലയും കൈയിൽ പിടിച്ച് ജീവനക്കാരി ശ്രീക്കുട്ടി പുറത്തേക്കോടി. പ്രാണരക്ഷാർത്ഥം ചില്ലുവാതിൽ തകർത്തായിരുന്നു ശ്രീക്കുട്ടി പുറത്തു ചാടിയത്. പ്രതിയായ മാലിനിയും പിന്നാലെ പുറത്തേക്കോടി. ജീവനക്കാരിയുടെ നിലവിളി കേട്ട് ഓടികൂടിയ നാട്ടുകാർ മാലിനിയെ പിടികൂടി നെടുമങ്ങാട് പൊലീസിന് കൈമാറി.
ആലുവ കൊലപാതകം: അഞ്ച് വയസുകാരിയെ കൊന്നത് ശ്വാസംമുട്ടിച്ച്, പീഡനത്തിനിരയായെന്നും പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞു
asianet news live
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam