
കോഴിക്കോട്: കുന്ദമംഗലം- കോട്ടാം പറമ്പ് - മുണ്ടിക്കല്‍ താഴം എന്നീ ഭാഗങ്ങളില്‍ കുന്ദമംഗലം എക്സൈസും (kerala excise) കോഴിക്കോട് എക്സൈസ് ഇന്‍റലിജന്‍സ് ബ്യൂറോയും സംയുക്തമായി നടത്തിയ റെയ്ഡില്‍ മൂന്ന് കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ (woman arrested). കോഴിക്കോട് വെള്ളയില്‍ സ്വദേശിനി കമറുന്നീസയെയാണ് കുന്ദമംഗലം എക്സൈസ് ഇന്‍സ്പെക്ടര്‍ മനോജ് പടിക്കത്തും പാര്‍ട്ടിയും അറസ്റ്റ് ചെയ്തത്.
കമറുന്നീസ കോഴിക്കോട് - കുന്ദമംഗലം ഭാഗങ്ങളിലെ മയക്ക് മരുന്ന വില്‍പ്പന ശൃംഖലയിലെ പ്രധാന കണ്ണിയാണ്. ചെറുകിട കച്ചവടക്കാര്‍ക്ക് ആവശ്യമുള്ള കഞ്ചാവ് എത്തിച്ചു കൊടുക്കലാണ് ഇവർ ചെയ്തിരുന്നത്. കമറുന്നീസ മുമ്പ് ലഹരി കേസില്‍ 8 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതാണ്.
ഇവർ പ്രധാനമായും കോയമ്പത്തൂര്‍ ,മധുര എന്നിവിടങ്ങളില്‍ നിന്നാണ് കഞ്ചാവ് എത്തിക്കുന്നത്. ഇവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതാണ്. പ്രിവന്‍റീവ് ഓഫീസര്‍മാരായ വി.പി.ശിവദാസന്‍ , യു.പി.മനോജ് സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അര്‍ജുന്‍ വൈശാഖ്, അജിത്ത്.പി, അര്‍ജുന്‍.കെ, വനിത സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മഞ്ജുള. എന്‍, ലതമോള്‍.കെ.എസ്, എക്സൈസ് ഡ്രൈവര്‍ കെ.ജെ. എഡിസണ്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam