വനിതാ പൊലീസുകാരിക്ക് എഎസ്ഐയുടെ അശ്ലീല സന്ദേശം, സ്റ്റേഷനില്‍ കയ്യാങ്കളി, അന്വേഷണം

Published : Feb 21, 2022, 07:00 PM IST
വനിതാ പൊലീസുകാരിക്ക് എഎസ്ഐയുടെ അശ്ലീല സന്ദേശം, സ്റ്റേഷനില്‍ കയ്യാങ്കളി, അന്വേഷണം

Synopsis

ഞായറാഴ്ച രാവിലെയാണ് സ്റ്റേഷനുള്ളില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യേറ്റമുണ്ടായത്. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശം (obscene Message) അയച്ച എഎസ്ഐയെ മര്‍ദ്ദിച്ച് വനിതാ പൊലീസുകാരി (Kerala Police).  പൊലീസ് സ്റ്റേഷനുള്ളില്‍ വച്ചാണ് എഎസ്ഐയ്ക്ക് മര്‍ദ്ദനമേറ്റത്. കോട്ടയം പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. ഇതേ സ്റ്റേഷനിലെ പൊലീസുകാര്‍ തമ്മിലാണ് കയ്യാങ്കളി നടന്നത്. ഞായറാഴ്ച രാവിലെയാണ് സ്റ്റേഷനുള്ളില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യേറ്റമുണ്ടായത്. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വനിതാ പൊലീസുകാരിയുടെ ഫോണിലേക്ക് എഎസ്ഐ അശ്ലീല സന്ദേശം അയച്ചതിന് പിന്നാലെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും തര്‍ക്കം കയ്യാങ്കളിയിലെത്തുകയുമായിരുന്നു. 


മുഖ്യമന്ത്രിയുടെ ചടങ്ങിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചയാളെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷിച്ചു, എസ് ഐക്ക് ആദരം

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ചടങ്ങില്‍ അതിക്രമിച്ച് കയറാൻ ശ്രമിച്ചയാളെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷിച്ച അരുവിക്കര എസ് ഐ കിരണ്‍ ശ്യാമിന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് പ്രശസ്തിപത്രം സമ്മാനിച്ചു. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് വച്ചാണ് കിരണ്‍ ശ്യാമിനെ സംസ്ഥാന പൊലീസ് മേധാവി അനുമോദിച്ചത്.ബഹളത്തിനിടയില്‍ തറയില്‍ വീണയാളുടെ മുകളിലൂടെ കിടന്നാണ് കിരണ്‍ ശ്യാം മര്‍ദ്ദനം തടഞ്ഞത്. പല വിഷയങ്ങളിലും പൊലീസ് വിമര്‍ശനം നേരിട്ടപ്പോള്‍ കിരണ്‍ ശ്യാമിന്‍റെ പ്രവൃത്തി സേനയ്ക്ക് കൈയടി നേടിക്കൊടുത്തു. തന്‍റെ കര്‍ത്തവ്യമാണ് ചെയ്തതെന്നും ക്രഡിറ്റ് പൊലീസ് സേനയ്ക്കാകെയാണെന്നും കിരണ്‍ ശ്യാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

മോഷണക്കേസ് പ്രതിയുടെ എടിഎം കാർഡ് കൈക്കലാക്കിയ സംഭവം; പിരിച്ചുവിട്ട പൊലീസുകാരനെ തിരിച്ചെടുത്തു

മോഷണക്കേസ്  പ്രതിയുടെ  എടിഎം കാർഡ് കൈക്കലാക്കി പണം കവർന്ന സംഭവത്തിൽ പിരിച്ചുവിട്ട പൊലീസുകാരനെ സർവ്വീസിൽ തിരിച്ചെടുത്തു. തളിപ്പറമ്പ്   പൊലീസ് സ്റ്റേഷനിലെ സി.പി.ഒ. ആയിരുന്ന ഇ.എൻ. ശ്രീകാന്തിനെയാണ് സർവ്വീസിൽ തിരിച്ചെടുത്തത്. ശ്രീകാന്തിനെ പിരിച്ചുവിട്ട ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ്  ഡിഐജി രാഹുൽ ആർ നായർ  റദ്ദാക്കി. ശ്രീകാന്തിന്റെ ഭാഗത്ത് നിന്ന് വീഴ്ച്ച സംഭവിച്ചങ്കിലും സേനയിൽ തുടരാൻ അവസരം നൽകണമെന്ന് ഡിഐജി നിർദ്ദേശിച്ചു. വാർഷിക വേതന വർധന മൂന്ന് വർഷത്തേക്ക് തടഞ്ഞുവെച്ചുകൊണ്ട് തിരച്ചെടുക്കുന്നുവെന്നാണ് ഡിഐജിയുടെ ഉത്തരവ്. 


പൊലീസുകാർക്ക് ജന്മദിനത്തിനും വിവാഹ വാർഷികത്തിനും അവധി അനുവദിക്കണമെന്ന് സർക്കുലർ

സംസ്ഥാനത്തെ പൊലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് ജന്മദിനത്തിനും വിവാഹ വാർഷികത്തിനും അവധി അനുവദിക്കണമെന്ന് സർക്കുലർ. അടിയന്തിര സാഹചര്യങ്ങളിൽ ഒഴികെ അവധി അനുവദിക്കണമെന്നാണ് ഉത്തരവിൽ ആവശ്യപ്പെടുന്നത്. കണ്ണൂർ റേഞ്ച് ഡിഐജിയുടേതാണ് സർക്കുലർ. ഇതിനായി പൊലീസുദ്യോഗസ്ഥരെ സംബന്ധിക്കുന്ന ഒരു പെർഫോമ മേലുദ്യോഗസ്ഥർ തയ്യാറാക്കണം. മികച്ച സേവനം നടത്തുന പൊലീസുകാർക്ക് താമസമില്ലാതെ ബഹുമതിപത്രം നൽക്കണമെന്നും ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി.

പൊലീസ് പിന്തുടർന്ന യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; വിശദമായ അന്വേഷണം നടത്താന്‍ ഉത്തരവ്

കോട്ടയം കുമരകത്ത് പൊലീസ് (Police) പിന്തുടർന്ന യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഹൈക്കോടതി (High Court) ഉത്തരവ്. ഐ ജിയുടെ മേൽനോട്ടത്തിൽ കേസ് അന്വേഷിക്കണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശിച്ചു. മരിച്ച ജിജോ ആന്റണിയുടെ പിതാവിന്റെ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. അതേസമയം ജില്ലയ്ക്ക് പുറത്തുനിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണ ചുമതല ഏൽപ്പിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. കഴിഞ്ഞ വർഷം നവംബർ ഏഴിനാണ് കുമരകത്തെ ബാർ ഹോട്ടലിന് പിറകിലുള്ള കനാലിൽ ജിജോയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജിജോ ബാർ ഹോട്ടലിന് പിറകിലേക്ക് പോകുമ്പോൾ പിന്നാലെ നാല് പൊലീസുകാർ പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതേത്തുടർന്നാണ് മകന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്